ഗോവ: ഡാബോലിം വിമാനത്താവളത്തില്‍ ബിജെപി പ്രസിഡന്റ് അമിത് ഷായുടെ പൊതുപരിപാടി നടത്തിയ സംഭവം. വ്യോമയാന മന്ത്രാലയത്തിനും ഗോവ ചീഫ് സെക്രട്ടറിക്കും ബോംബൈ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് നോട്ടീസ് നല്കി.
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്ര മന്ത്രി ശ്രീപദ് നായിക്, ഗോവ ബിജെപി മുഖ്യന് വിനയ് ടെണ്ടുല്കര് എന്നിവര്‍ക്ക് പുറമേ ഒട്ടേറെ മന്ത്രിമാരും എംഎല്‍എ മാരും പങ്കെടുത്ത പൊതുപരിപാടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് അഡ്വകേറ്റ് ഐറസ് റോഡ്രിഗസ് ആണ് പരാതി നല്‍കിയത്.
അതീവ സുരക്ഷാമേഖലയായ വിമാനത്താവളങ്ങളില്‍ പൊതുപരിപാടി നടക്കുന്ന സംഭവം ആദ്യമായാണ്. വിമാനത്താവളത്തിന്റെ വാതില്ക്കല് തന്നെ യാത്രാതടസം സൃഷ്ടിച്ചുകൊണ്ട് പരിപാടി നടന്നപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിസ്സംഗതയോടെ നില്‍ക്കുകയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വ്യോമയാന മന്ത്രാലയത്തിനും ഗോവ ചീഫ് സെക്രട്ടറിക്കും പുറമെ പനാജി പോലീസ് ഡിജിപിക്കും,
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർക്കും ഡാബോലിം വിമാനത്താവളത്തിനും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനും നോട്ടീസ് നല്‍കിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.