/indian-express-malayalam/media/media_files/uploads/2020/01/amit-shah-CAB-2.jpg)
ന്യൂഡൽഹി: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ കുടിയേറ്റ തൊഴിലാളികളുള്ള ട്രെയിനുകൾ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത് തൊഴിലാളികൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാമെന്നും അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജിക്ക് അയച്ച കത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റക്കാർ നാട്ടിലെത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിന് സംസ്ഥാനത്തു നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ല. ഇത് കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണ്. ഇത് അവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. പശ്ചിമ ബംഗാൾ ട്രെയിനുകൾ അനുവദിക്കുന്നില്ലെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു.
Read More: കോവിഡ് ടെസ്റ്റ് ഗുരുതരാവസ്ഥയിലുളള രോഗികൾക്ക് മാത്രം; പുതിയ കേന്ദ്ര മാർഗ നിർദേശം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നതിന് കേന്ദ്രം അനുവദിച്ച 'ശ്രാമിക് സ്‌പെഷ്യൽ' ട്രെയിനുകളെക്കുറിച്ചും അമിത് ഷാ കത്തിൽ പരാമർശിച്ചു. രണ്ട് ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലെത്താൻ കേന്ദ്രം സൗകര്യമൊരുക്കി.
കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നതിനായുള്ള ട്രെയിന്‍ അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണ്. എന്നാല്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും കുടുങ്ങി കിടക്കുന്ന പശ്ചിമ ബംഗാളിലെ തൊാഴിലാളികള്‍ക്ക് അവിടുത്തെ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ട്രെയിന്‍ ഏര്‍പ്പാടാക്കാന്‍ സാധിച്ചിരുന്നില്ല.
Home Minister Amit Shah writes to West Bengal : Migrants from WB are eager to reach home but we are not getting expected support from WB.
West Bengal is not allowing trains.
This is injustice with WB migrant labourers. This will create further hardship for them. @IndianExpress— Deeptiman Tiwary (@DeeptimanTY) May 9, 2020
അതേസമയം, കോവിഡ് -19 നിയന്ത്രണ നടപടികൾ ഫലപ്രദമായി നടപ്പാക്കാതിരുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ചു. കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട കണക്കുകളെ ചൊല്ലിയും നടപടികള്‍ സംബന്ധിച്ചും കേന്ദ്രവും പശ്ചിമ ബംഗാള്‍ സര്‍ക്കാരും നേരിട്ട് ഏറ്റുമുട്ടി വരുന്നതിനിടെയാണ് അമിത് ഷാ മമത ബാനര്‍ജിക്ക് കത്തയച്ചിരിക്കുന്നത്.
Read in English: Amit Shah writes to Mamata: ‘Injustice’ to migrants as Bengal not allowing trains to state
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.