scorecardresearch

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു

അമിത്​ ഷായുടെ തിരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്കൊന്നും അഡ്വാനി പ​ങ്കെടുക്കില്ല

അമിത്​ ഷായുടെ തിരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്കൊന്നും അഡ്വാനി പ​ങ്കെടുക്കില്ല

author-image
WebDesk
New Update
Amit Shah, അമിത് ഷാ, bjp, ബിജെപി, ie malayalam, ഐഇ മലയാളം

ഗാന്ധിനഗർ: ഗുജറാത്ത്​ തലസ്​ഥാനമായ ഗാന്ധിനഗറിൽ നിന്ന്​ മത്സരിക്കുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത്​ ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക നല്‍കുന്നതിന്റെ ഭാഗമായി വലിയ ശക്തിപ്രകടനമാണ് ഗാന്ധിനഗറില്‍ ബിജെപി നടത്തിയത്. ഗാന്ധിനഗറിലെ പൊതുപരിപാടിയില്‍ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, ശിവസേന തലവന്‍ ഉദ്ദവ് താക്കറെ എന്നിവര്‍ അമിത് ഷായ്ക്കൊപ്പം വേദി പങ്കിട്ടു.

Advertisment

അടല്‍ ബിഹാരി വാജ്പേയിയും എൽ.കെ.അഡ്വാനിയും മത്സരിച്ച സീറ്റില്‍ നിന്നും മത്സരിക്കുന്നതില്‍ താന്‍ അനുഗൃഹീതനാണെന്ന് ഷാ പറഞ്ഞു. ഗാന്ധിനഗറില്‍ റോഡ് ഷോ നടത്തിയതിന് ശേഷമാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കുന്നത്. അഹമ്മദാബാദിലെ നാരാൺപുര മേഖലയിൽ സർദാർ വല്ലഭായ്​ പ​ട്ടേൽ പ്രതിമക്ക്​ സമീപത്തു നിന്നാരംഭിക്കുന്ന റോഡ്​ ഷോ നാല്​ കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഘട്​ലോദിയയിലെ പാട്ടീദാർ ചൗക്കിൽ റോഡ്​ ഷോ അവസാനിക്കുമെന്ന്​ ഗുജറാത്ത്​ ബിജെപി പ്രസിഡന്റ് ജിതു വഘനി പറഞ്ഞു.

publive-image

രാജ്യസഭാ എംപിയായ അമിത് ഷാ ആദ്യമായാണ്​ ലോക്​സഭയിലേക്ക്​ മത്സരിക്കുന്നത്​. മുതിർന്ന നേതാവ്​ എൽ.കെ അഡ്വാനി ആറ്​ തവണ വിജയിച്ച സീറ്റിലാണ്​ അമിത് ഷാ മത്സരിക്കുന്നത്​. പാർട്ടിയുടെ തീരുമാനത്തിൽ അഡ്വാനി അസ്വസ്​ഥനാണ്​. അതിനാൽ തന്നെ അമിത്​ ഷായുടെ തിരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്കൊന്നും അഡ്വാനി പ​ങ്കെടുക്കില്ല.

Gujarat Lok Sabha Election 2019 Amit Shah Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: