ന്യൂഡല്‍ഹി: ബിജെപിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഇനി കേന്ദ്ര ആഭ്യന്തര മന്ത്രി. മോദിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് മറുപടിയെന്നോണമാണ് അമിത് ഷാ ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റിരിക്കുന്നത്. നോര്‍ത്ത് ബ്ലോക്കിലെത്തിയാണ് കേന്ദ്ര അഭ്യന്തരമന്ത്രിയായി അമിത് ഷാ സ്ഥാനമേറ്റത്.
Amit Shah reaches Home Ministry to take charge as the new Home Minister @IndianExpress pic.twitter.com/xckCr0Agl4
— Deeptiman Tiwary (@DeeptimanTY) June 1, 2019
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ആഭ്യന്തരം കെെകാര്യം ചെയ്തിരുന്ന രാജ്നാഥ് സിങ് കേന്ദ്ര പ്രതിരോധമന്ത്രിയായും സ്ഥാനമേറ്റു. അമിത് ഷാ ഇന്ന് രാവിലെ രാജ്‌നാഥി സിങിന്റെ വസതിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. അതിനു ശേഷമാണ് ഇരുവരും കേന്ദ്രമന്ത്രിമാരായി ചാര്‍ജ് ഏറ്റെടുത്തത്. 24 കാബിനറ്റ് മന്ത്രിമാരാണ് മോദി മന്ത്രിസഭയിലുള്ളത്.
കേന്ദ്ര വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റ ശേഷം എസ്.ജയശങ്കറിന്റെ ആദ്യ ട്വീറ്റ്
My first tweet.
Thank you all for the best wishes!
Honoured to be given this responsibility.
Proud to follow on the footsteps of @SushmaSwaraj ji— Dr. S. Jaishankar (@DrSJaishankar) June 1, 2019
മുന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കും. നിതിന്‍ ഗഡ്കരിക്ക് ഗതാഗത വകുപ്പാണ് നല്‍കിയിരിക്കുന്നത്.
Read More: ഇന്ദിരയ്ക്ക് ശേഷം നിര്‍മ്മല സീതാരാമന്‍; മന്ത്രിസഭയിലെ ‘സൂപ്പര്‍ ലേഡി’
പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍ ജൂലൈ 26 വരെ നടക്കും. മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ലോക്‌സഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിച്ചത്. സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 19 ന് നടക്കും. പ്രോ ടെം സ്പീക്കർ ആരാണെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
Read More: ജനപ്രിയമാകാന്‍ മോദി; പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് നിരക്കില്‍ വര്‍ധന
ജൂണ്‍ 20 ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം നടക്കും. ജൂലൈ അഞ്ചിനാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. എല്ലാ കര്‍ഷകര്‍ക്കും വര്‍ഷത്തില്‍ 6,000 രൂപ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കർഷക പ്രതിഷേധം തണുപ്പിക്കാനും കർഷകരെ കൂടുതൽ കേന്ദ്ര സർക്കാരിലേക്ക് അടുപ്പിക്കാനുമാണ് ആറായിരം രൂപയുടെ ധനസഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. 15 കോടി ജനങ്ങൾക്ക് ഇത് ഉപകരിക്കുമെന്ന് കൃഷ്മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി കിസാൻ യോജനയുടെ പരിധി ഇല്ലാതാക്കാനും ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമെടുത്തു. എല്ലാ കർഷകർക്കും ഇനി കിസാൻ യോജനയുടെ ആനുകൂല്യം ലഭ്യമാകും.