ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവാ സപ്താഹത്തിന്(സേവനവാരം) തുടക്കം കുറിച്ചു. എയിംസ് ആശുപത്രിയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ രോഗികളായ കുട്ടികള്‍ക്ക് പഴങ്ങള്‍ സമ്മാനമായി നല്കി.
Delhi: BJP President Amit Shah and working President JP Nadda met children admitted in AIIMS and gifted them fruits as part of the party’s ‘Seva Saptah’campaign launched to celebrate PM Modi’s birthday pic.twitter.com/bQsz5msOhl
— ANI (@ANI) September 14, 2019
ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയും അമിത് ഷായ്ക്കൊപ്പമുണ്ടായിരുന്നു. എയിംസിലെ വരാന്ത അമിത് ഷാ അടിച്ചുവാരി. ജെ.പി.നഡ്ഡയും ഷായ്ക്കൊപ്പം ചേര്‍ന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കേണ്ടത് സേവനത്തിലൂടെയാണെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സേവാ സപ്താഹിന് രൂപം നല്‍കിയത്.
#WATCH BJP President Amit Shah with working president JP Nadda and leaders Vijay Goel and Vijender Gupta sweeps the floor in AIIMS as part of the party’s ‘Seva Saptah’campaign launched to celebrate PM Modi’s birthday pic.twitter.com/1bO0nzGgoU
— ANI (@ANI) September 14, 2019
രാജ്യത്തെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജീവിതം സമര്‍പ്പിച്ചതെന്ന് സേവാ സപ്താഹ് ഉദ്ഘാടനം ചെയ്ത ശേഷം അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി ജീവിതത്തിലുടനീളം പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് അധ്വാനിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കേണ്ടത് സേവന വാരമായിട്ടാണെന്നും അമിത് ഷാ പറഞ്ഞു.
സെപ്റ്റംബര്‍ 17 നാണ് നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനം. ജന്മദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ ആഘോഷ പരിപാടികള്‍ നടത്താനാണ് ബിജെപി തീരുമാനിച്ചത്. ‘ജനങ്ങളെ സേവിക്കാനുള്ള ആഴ്ച’ (സേവ സപ്താഹ്) എന്ന പേരിലാണ് ബിജെപി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയുടെ ജന്മദിനം ഇങ്ങനെ ആഘോഷിക്കുന്നത്.
Read Also: നരേന്ദ്ര മോദിയുടെ ഷോളുകളും തലപ്പാവും വേണോ?; ലേലം ഇന്ന് മുതല്‍
1950 സെപ്റ്റംബര്‍ എട്ടിന് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായാണ് മോദി ജനിച്ചത്. മെഹ്സാനയിലെ വാദ്നഗറാണ് മോദിയുടെ ജന്മദേശം. നരേന്ദ്ര ദാമോദർദാസ് മോദി എന്നാണ് മുഴുവൻ പേര്. പിതാവിനൊപ്പം കുട്ടിക്കാലത്ത് ചായവിൽപ്പന നടത്തിയിരുന്നതായി നരേന്ദ്ര മോദി തന്നെ പങ്കുവച്ചിട്ടുണ്ട്.
2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്റെ ആരോഗ്യം മോശമായതോടെ ആ സ്ഥാനത്തേക്ക് മോദിക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 2002 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ച് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തുടർന്നു. 2014 ലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്. പിന്നീട്, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി ആധിപത്യം നിലനിർത്തി. ഇതോടെ രണ്ടാം മോദി സർക്കാരിന് തുടക്കമായി. കഴിഞ്ഞ വർഷം മോദി 68-ാം ജന്മദിനം ആഘോഷിച്ചത് ലളിതമായ പരിപാടികളോടെയായിരുന്നു. സ്വന്തം മണ്ഡലമായ വാരണാസിയിൽ വച്ചായിരുന്ന കഴിഞ്ഞ വർഷം ജന്മദിനാഘോഷം നടന്നത്.