Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

മുസ്‌ലിം പുരോഹിതന്മാര്‍ക്ക് മമത മാസപ്പടി നല്‍കുന്നു, പൂജാരിമാരെ അവഗണിക്കുന്നു: അമിത് ഷാ

മദ്രസകള്‍ക്ക് സര്‍ക്കാര്‍ 4000 കോടി അനുവദിച്ചു. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അതിലും കുറവാണ് അനുവദിച്ചത്’- അമിത് ഷാ

Amit Shah, അമിത് ഷാ, bjp, ബിജെപി, ie malayalam, ഐഇ മലയാളം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വര്‍ഗീയ ആരോപണങ്ങള്‍ ഉന്നയിച്ച് വോട്ട് തേടി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പൂജാരിമാരെ അവഗണിക്കുന്ന മമത ബാനർജി സര്‍ക്കാര്‍ മുസ്‌ലിം പുരോഹിതന്മാര്‍ക്ക് മാസത്തില്‍ ബത്ത നല്‍കാറുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അലിപുര്‍ദുവാര്‍ ലോക്സഭാ മണ്ഡലത്തില്‍ റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Read: ചരിത്രം കുറിക്കാൻ മമത: 42 സ്ഥാനാർത്ഥികളിൽ 17 പേർ വനിതകൾ

‘മദ്രസകള്‍ക്ക് സര്‍ക്കാര്‍ 4000 കോടി അനുവദിച്ചു. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അതിലും കുറവാണ് അനുവദിച്ചത്. ഇമാമുമാര്‍ക്ക് മാസപ്പടി നല്‍കുമ്പോള്‍ പൂജാരിമാര്‍ക്ക് ഒന്നും ലഭിക്കുന്നില്ല. ബംഗാളിന്റെ സംസ്കാരം തന്നെ മമത സര്‍ക്കാര്‍ തകര്‍ത്തു. സംസ്ഥാനത്തെ ജനാധിപത്യത്തെ തൃണമൂല്‍ കോണ്‍ഗ്രസ് കശാപ്പ് ചെയ്തു,’ അമിത് ഷാ പറഞ്ഞു.

‘രാജ്യത്തിന് വളരെ പ്രധാനപ്പെട്ട ഈ തിരഞ്ഞെടുപ്പ് ബംഗാളിനെ അപേക്ഷിച്ച് നിങ്ങളുടെ സ്വത്വത്തിന്റെ കാര്യമാണ്. ഇവിടെ ജനാധിപത്യം പുലരണോയെന്ന് ഈ തിരഞ്ഞെടുപ്പാണ് തീരുമാനിക്കുക. മമതാ ദീദി, നിങ്ങളുടെ സമയം അടുത്തു. ദുര്‍ഗ പൂജ നടത്തുന്നതില്‍ നിന്ന് ജനങ്ങളെ ആരും തടയില്ല,’ ഷാ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Amit shah speaking at a rally in west bengal

Next Story
ബിയറിന് 10 രൂപ കൂടുതല്‍ വാങ്ങിയ മദ്യശാലാ ജീവനക്കാരനെ വെടിവച്ച് കൊന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com