/indian-express-malayalam/media/media_files/uploads/2017/08/ahamed-patel.jpg)
അഹമ്മദബാദ്: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേൽ വിജയിച്ചു. വിമത കോണ്‍ഗ്രസ് നേതാവ് നേതാവ് ബൽവന്ത് സിംഗ് രാജ്പുതിനെയാണ് പട്ടേൽ തോൽപ്പിച്ചത്. വിജയിക്കാനാവശ്യമായ 44 വോട്ട് നേടിയാണ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കൂറുമാറി വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എംഎൽഎമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയതാണ് അഹമ്മദ് പട്ടേലിന് തുണയായത്. .ഇത് അഞ്ചാം തവണയാണ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് എത്തുന്നത്. പട്ടേലിന്റെ തോൽവിക്കായി സർവ്വശക്തിയും ഉപയോഗിച്ച അമിത് ഷായ്ക്കും, ബിജെപിക്കും ഏറ്റ കനത്ത പ്രഹരമായി കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം.
വോട്ടെടുപ്പ് പൂർത്തിയായ ശേഷം എട്ടു മണിക്കൂർ കഴിഞ്ഞാണ് ഫലപ്രഖ്യാപനമുണ്ടായത്. വിമത കോണ്‍ഗ്രസ് എംഎൽഎമാരായ രാഘവ്ജി പട്ടേൽ, ഭോല ഗൊഹേൽ എന്നിവരുടെ വോട്ടുകളാണ് അസാധുവാക്കിയത്. വോട്ട് ചെയ്ത ശേഷം എംഎൽഎമാർ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ ബാലറ്റ് പേപ്പർ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇവരുടെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുർജെവാല, ആർ.പി.എൻ സിംഗ് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വീഡിയോ ദൃശ്യമടക്കമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.