/indian-express-malayalam/media/media_files/uploads/2019/03/amit-sha.jpg)
ന്യൂഡല്‍ഹി: ദേശസുരക്ഷയുടെ പേരില്‍ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യ ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തി പാകിസ്ഥാന് തിരിച്ചടി നല്‍കിയ ദിവസം രാഹുല്‍ ഗാന്ധി, മായാവതി, അഖിലേഷ് യാദവ് എന്നിവര്‍ സങ്കടപ്പെട്ടിരിക്കുകയായിരുന്നു എന്ന് അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read More: മോദിക്കെതിരെ വിരല്‍ ചൂണ്ടുന്നവരുടെ കൈ വെട്ടും; വെല്ലുവിളിച്ച് ബിജെപി നേതാവ്
"രാജ്യം മുഴുവന്‍ വ്യോമാക്രമണത്തില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തപ്പോള്‍ രണ്ടിടത്ത് മാത്രമാണ് കരച്ചിലുണ്ടായിരുന്നത്. ഒന്ന് പാകിസ്ഥാനിലും, മറ്റൊന്ന് രാഹുല്‍ ഗാന്ധി, മായാവതി, അഖിലേഷ് യാദവ് എന്നിവരുടെ ഓഫീസുകളിലും" - അമിത് ഷാ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/04/Amit-Shah-interview.jpg)
പാകിസ്ഥാനിലെ ഭീകരവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും മായാവതിയും അഖിലേഷ് യാദവും സങ്കടപ്പെട്ടതെന്ന് തനിക്ക് അറിയില്ലെന്നും അണിത് ഷാ പരിഹസിച്ചു. ദേശസുരക്ഷ വച്ച് കളിക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും ഷാ പറഞ്ഞു. പാകിസ്ഥാനില്‍ നിന്ന് ഒരു വെടിയുണ്ട ഇങ്ങോട്ട് വന്നാല്‍ തിരിച്ചങ്ങോട്ട് ബോംബ് വിടുമെന്നും അമിത് ഷാ പ്രസംഗിച്ചു.
Read More: കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ആര്‍എസ്എസ്-ബിജെപി യോഗത്തില്‍ വിലയിരുത്തല്‍
ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ ഇത്തവണ ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ മുതല്‍ ദേശസുരക്ഷയുടെ പേരിലാണ് അമിത് ഷാ പ്രതിപക്ഷത്തെ നിരന്തരമായി വിമര്‍ശിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.