/indian-express-malayalam/media/media_files/2025/12/10/rahul-amithsha-2025-12-10-18-37-29.jpg)
ലോക്സഭയിൽ അമിത് ഷാ- രാഹുൽ ഗാന്ധി വാക്പോര്
ന്യൂഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ രൂക്ഷമായ വാക്‌പോര്. തിരഞ്ഞെടുപ്പിലെ വോട്ടു ചോരി , ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എന്നിവ സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളാണ് ലോക്സഭയിൽ ഇരു നേതാക്കളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
Also Read:വിമാന സർവ്വീസുകൾ മുടങ്ങിയ സംഭവം; ഇൻഡിഗോ സിഇഒയോട് നേരിട്ട് ഹാജരാകാൻ ഡിജിസിഎ നിർദേശം
രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണങ്ങൾ അമിത് ഷാ തള്ളി. ഇത് രാജ്യത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പട്ടികയിൽ ക്രമക്കേടുണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്? എന്ന് ഷാ പ്രതിപക്ഷത്തോട് ചോദിച്ചു. ബിജെപി ജയിച്ചതിനേക്കാൾ കൂടുതൽ തിരഞ്ഞെടുപ്പുകളിൽ തോറ്റിട്ടുണ്ടെന്നും എന്നാൽ ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധിയുടെ കാലത്താണ് ഇവിഎം കൊണ്ടുവന്നതെന്നും ഷാ ഓർമ്മിപ്പിച്ചു.
Also Read:നിലവിലെ മാധ്യമ പ്രവർത്തനം ദൗർഭാഗ്യകരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണപക്ഷവുമായി ഒത്തുകളിക്കുന്നുവെന്ന ആരോപണത്തിൽ താൻ ഉറച്ചുനിൽക്കുന്നതായി രാഹുൽ ഗാന്ധി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ, സിബിഐ, ഇഡി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ സർക്കാർ വരുതിയിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. താൻ നടത്തിയ വാർത്താസമ്മേളനങ്ങളിലെ വിഷയങ്ങളിൽ പരസ്യമായ സംവാദത്തിന് തയ്യാറുണ്ടോയെന്ന് അദ്ദേഹം അമിത് ഷായെ വെല്ലുവിളിച്ചു.
Also Read:ദീപാവലിയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി യുനെസ്‌കോ; അഭിമാന നിമിഷമെന്ന് മോദി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ രംഗത്തുവന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ കൈകളിൽ രാജ്യത്തിന്റെ ആണവായുധ നിയന്ത്രണം പോലും സുരക്ഷിതമാണെങ്കിൽ, തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹത്തെ വിശ്വസിക്കാൻ കഴിയില്ലേ എന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ് തിരിച്ചടിച്ചു.
Read More:ഇൻഡിഗോ പ്രതിസന്ധി: വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതിൽ കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us