/indian-express-malayalam/media/media_files/uploads/2019/03/amit-shah-gorakhpur.jpg)
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിനെ പാക്കിസ്ഥാനുമായി താരതമ്യം ചെയ്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മുസ്‌ലിം ലീഗിന്റെ പച്ചക്കൊടിയെ പാക്കിസ്ഥാന്‍ പതാകയുമായി താരതമ്യം ചെയ്തുകൊണ്ടാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിവാദ പരാമര്‍ശം. നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ വര്‍ഗീയ പരാമര്‍ശം.
Read: ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ച് രാഹുല്‍ അപമാനിക്കുന്നു: അമിത് ഷാ
'ഒരു ഘോഷയാത്ര നടന്നപ്പോള്‍ അത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല,' എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍. ഏപ്രില്‍ 4ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും പത്രിക സമര്‍പ്പിച്ചപ്പോള്‍ മുസ്‌ലിം ലീഗിന്റെ കൊടികള്‍ ഉയര്‍ന്നതിനെ കുറിച്ചായിരുന്നു ഷായുടെ വാക്കുകള്‍. 'സഖ്യ കക്ഷികളെ തൃപ്തിപ്പെടുത്താനായി ഈ രാഹുല്‍ ബാബ കേരളത്തിലേക്ക് പോയി അവിടെ ഒരു സീറ്റില്‍ മത്സരിക്കുകയാണ്. അവിടെ ഘോഷയാത്ര നടന്നപ്പോള്‍ ഇന്ത്യയിലാണോ അതോ പാക്കിസ്ഥാനിലാണോ ഇത് നടക്കുന്നതെന്ന് തിരിച്ചറിയാനാവില്ല,' ഷാ പറഞ്ഞു.
കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം
നേരത്തെ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നിരുന്നു. മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഒരു വൈറസാണെന്നും രാഹുല്‍ ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നായിരുന്നു ആദിത്യനാഥിന്റെ ട്വീറ്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.