ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരോട് ചേർന്ന് ധോണിക്ക് നന്ദി പറയുന്നതായി അമിത് ഷാ ട്വീറ്റ് ചെയ്തു.
Read More: ഇതിഹാസങ്ങൾ വിരമിക്കുന്നത് അവരുടെ സ്റ്റൈലിൽ: ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ക്രിക്കറ്റ് ലോകം
.@msdhoni has mesmerized millions through his unique style of cricket. I hope he will continue to contribute towards strengthening Indian cricket in the times to come. Best wishes for his future endeavours.
World cricket will miss the helicopter shots, Mahi!
— Amit Shah (@AmitShah) August 15, 2020
“ലോകമെമ്പാടുമുള്ള കോടികണക്കിനു ക്രിക്കറ്റ് ആരാധകരോട് ചേർന്ന്, ഇന്ത്യൻ ക്രിക്കറ്റിനു ധോണി നൽകിയ സമാനതകളില്ലാത്ത സംഭാവനകൾക്ക് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ശാന്തമായ സ്വഭാവം കടുപ്പമേറിയ നിരവധി മത്സരങ്ങളെ ഇന്ത്യയ്ക്ക് അനുകൂലമാക്കി. ധോണിയുടെ ക്യാപ്റ്റൻസിക്കു കീഴിൽ ഇന്ത്യ രണ്ട് ഫോർമാറ്റിലും ലോകകപ്പ് കിരീടം ചൂടി.
തന്റേതായ ക്രിക്കറ്റ് ശൈലിയിലൂടെ കോടികണക്കിനു ഇന്ത്യക്കാരെ ധോണി പുളകിതരാക്കി. ഇന്ത്യൻ ക്രിക്കറ്റിനെ ശക്തിപ്പെടുത്താൻ ഇനിയും കൂടുതൽ സംഭാവനകൾ ധോണി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും. മഹി, ലോകക്രിക്കറ്റ് നിങ്ങളുടെ ഹെലികോപ്റ്റർ ഷോട്ട് മിസ് ചെയ്യും !” അമിത് ഷാ ട്വീറ്റ് ചെയ്തു.
Read More: സ്വാതന്ത്ര്യദിനം, സമയം രാത്രി 7.29; ധോണി വിരമിച്ചു
Well Played! @msdhoni
You took India’s name to the pinnacle of world cricket with your performance and leadership. Every Indian is proud of you.My best wishes on your next innings.
— Nitin Gadkari (@nitin_gadkari) August 15, 2020
മികച്ച പ്രകടനംകൊണ്ടും നായകമികവുകൊണ്ടും ഇന്ത്യയുടെ പേര് ലോകക്രിക്കറ്റിന്റെ അത്യുന്നതിയിൽ എത്തിച്ച താരമാണ് ധോണിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തു. എല്ലാ ഇന്ത്യക്കാർക്കും ധോണി അഭിമാനമാണെന്നും അദ്ദേഹത്തിന്റെ പുതിയ ഇന്നിങ്സിന് എല്ലാവിധ ആശംസകളും നേരുന്നതായും ഗഡ്കരി പറഞ്ഞു.
Read More: തല പടിയിറങ്ങി, ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റെൽ