scorecardresearch

കുറ്റപത്രം വേഗം സമർപ്പിക്കണം, അമിത് ഷായെ കണ്ട് ഗുസ്തി താരങ്ങളുടെ സംഘം

രണ്ടു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടതായാണ് വിവരം. ഒളിംപിക് മെഡൽ ജേതാക്കളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവർക്കൊപ്പം നിരവധി പരിശീലകരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു

രണ്ടു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടതായാണ് വിവരം. ഒളിംപിക് മെഡൽ ജേതാക്കളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവർക്കൊപ്പം നിരവധി പരിശീലകരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു

author-image
Mahender Singh Manral
New Update
wrestlers protest, ie malayalam

എക്സ്പ്രസ് ഫൊട്ടോ: പ്രേം നാഥ് പാണ്ഡ്യെ

ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ ഇന്ത്യ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. തലസ്ഥാനത്തെ അമിത് ഷായുടെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്.

Advertisment

രണ്ടു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടതായാണ് വിവരം. ഒളിംപിക് മെഡൽ ജേതാക്കളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവർക്കൊപ്പം നിരവധി പരിശീലകരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും കൂടുതലൊന്നും തനിക്കിപ്പോൾ പറയാൻ കഴിയില്ലെന്നും ബജ്‌രംഗ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

സിങ്ങിനെതിരായ ലൈംഗിക ആരോപണങ്ങളുടെ അന്വേഷണത്തിന്റെ സ്ഥിതിയെക്കുറിച്ചാണ് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ഗുസ്തിക്കാർ ഉന്നയിച്ച പ്രധാന വിഷയമെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസിനു വിവരം ലഭിച്ചു. സിങ്ങിനെതിരെ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കണമെന്ന ആവശ്യത്തിൽ ഗുസ്തി താരങ്ങൾ ഉറച്ചുനിന്നു. അതേസമയം, ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതായാണ് വിവരം.

Advertisment

നേരത്തെ, കായിക മന്ത്രി അനുരാഗ് ഠാക്കൂറും ന്യായമായ അന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും സമരം ചെയ്യുന്നവരോട് അഭ്യർത്ഥിച്ചിരുന്നു. പുതിയ പാർലമെന്റിന്റെ ഉദ്ഘാടനത്തിന്റെ തലേന്ന് മേയ് 27 നാണ് സമരം ചെയ്യുന്ന ഗുസ്തിക്കാരും സർക്കാർ പ്രതിനിധികളും തമ്മിലുള്ള അവസാന ഉന്നതതല യോഗം ചേർന്നത്.

പുതിയ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരെ പൊലീസ് വലിച്ചിഴച്ച് വാനിനുള്ളിൽ കയറ്റുകയും മണിക്കൂറുകളോളം കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തിരുന്നു. ഇവർക്കെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുപിന്നാലെ വിഷയത്തിൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും ഇടപെട്ടു.

ലൈംഗികാരോപണങ്ങളിൽ നിഷ്പക്ഷമായ ക്രിമിനൽ അന്വേഷണം നടത്തണമെന്ന് ഐഒസി ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി ആദ്യ നടപടി കൈകൊണ്ടതായി ഞങ്ങൾ മനസിലാക്കുന്നു. എന്നാൽ, കാര്യങ്ങൾ കുറച്ചുകൂടി വ്യക്തത വരുത്താൻ കൂടുതൽ നടപടികൾ സ്വീകരിക്കണം. കായികതാരങ്ങളുടെ സുരക്ഷയും ക്ഷേമവും പരിഗണിക്കപ്പെടണമെന്നും ഈ അന്വേഷണം വേഗത്തിൽ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും ഐഒസി വ്യക്തമാക്കി.

ഏപ്രിൽ 22 നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡനത്തിന് ഡൽഹി കൊണാട്ട് പ്ലെയ്സിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്.

ഏപ്രിൽ 28 ന് ഡൽഹി പൊലീസ് രണ്ടു എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്നത്, ഭീഷണിപ്പെടുത്തല്‍, എന്നിവയാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച രണ്ട് എഫ്ഐആറുകളിലെ പ്രധാന ആരോപണങ്ങള്‍.

ഒരു ഒളിമ്പ്യൻ, ഒരു കോമൺ‌വെൽത്ത് സ്വർണ മെഡൽ ജേതാവ്, ഒരു രാജ്യാന്തര റഫറി, ഒരു സംസ്ഥാന തല പരിശീലകൻ എന്നിവർ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ വനിതാ ഗുസ്തിക്കാരുടെ ലൈംഗിക പീഡന ആരോപണങ്ങൾ ശരിവച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹി പൊലീസ് മൊഴി രേഖപ്പെടുത്തിയ നാല് സംസ്ഥാനങ്ങളിലെ 125 സാക്ഷികളിൽ നാലുപേരാണ് ഇവർ.

Wrestler

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: