/indian-express-malayalam/media/media_files/uploads/2018/08/dhoni-shah.jpg)
ന്യൂഡല്‍ഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ അധ്യക്ഷൻ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുമായി കൂടിക്കാഴ്ച നടത്തി. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി സംഘടിപ്പിച്ച 'സമ്പര്‍ക്ക് സേ സമര്‍ത്ഥന്‍' പരിപാടിയുടെ ഭാഗമായി സാമൂഹിക സാംസ്‌കാരിക, കായിക, വ്യവസായ രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പ്രചരണത്തിന്റെ ഭാഗമായി ലതാ മങ്കേഷ്‌കര്‍, കപില്‍ ദേവ്, മാധുരി ദീക്ഷിത് തുടങ്ങിയവരെയെല്ലാം അമിത് ഷാ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ പറ്റി അമിത് ഷാ ധോണിയുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും മറ്റ് ബിജെപി നേതാക്കളും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.
ടെസ്റ്റില്‍ നിന്നും നേരത്തെ വിരമിച്ച ധോണി ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. ഇതിനിടെ ധോണി തെങ്കാശിയിലെ കുറ്റാലം സന്ദര്‍ശിച്ചു. കഴിഞ്ഞദിവസം രാവിലെ കുറ്റാലത്തെത്തിയ ധോണി ഐന്തരുവി, കുണ്ടാര്‍ ഡാം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
അപ്രതീക്ഷിതമായി തങ്ങളുടെ പ്രിയ താരത്തെ കണ്ട് കുറ്റാലത്തുണ്ടായിരുന്ന മറ്റു സഞ്ചാരികള്‍ ധോണിക്കു ചുറ്റും കൂടി. തമിഴ്നാട് പൊലീസ് ശക്തമായ സുരക്ഷാവലയമാണ് ധോണിക്കായി ഒരുക്കിയിരുന്നത്. എന്നാല്‍ പലപ്പോഴും ഇതു ഭേദിച്ച് പലപ്പോഴും ആള്‍ക്കൂട്ടം അരികില്‍ വരെ എത്തി.
കുറ്റാലത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വിശ്രമിച്ച മഹേന്ദ്ര സിങ് ധോണി മാധ്യമപ്രവര്‍ത്തകരെ കാണാന്‍ തയ്യാറായില്ല. സ്വകാര്യ സന്ദര്‍ശനത്തിനു സുഹൃത്തിനൊപ്പം എത്തിയതാണെന്ന അറിയിപ്പാണ് നല്‍കിയത്. വൈകുന്നേരമാണ് സന്ദര്‍ശനം കഴിഞ്ഞ് ധോണി തിരിച്ചു പോയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.