scorecardresearch

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമടങ്ങുന്ന സമാധാന സമിതി രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമടങ്ങുന്ന സമാധാന സമിതി രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു

author-image
WebDesk
New Update
Amit-Shah|India|bjp

'തെലങ്കാന വിമോചന ദിനം' ആഘോഷിക്കുന്നില്ല; വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മണിപ്പൂരില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മെയ് 3 മുതല്‍ സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളില്‍ കുറഞ്ഞത് 80 പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

Advertisment

''മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാനും അഭയാര്‍ത്ഥികളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ നടത്തിയ പത്രസമ്മേളനത്തില്‍ ഷാ പറഞ്ഞു. ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിന് ശേഷം മണിപ്പൂര്‍ ശാന്തമാണ്. ജനങ്ങള്‍ക്ക് വികസനവും ക്ഷേമവും ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്'' അമിത് ഷാ പറഞ്ഞു.

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമടങ്ങുന്ന സമാധാന സമിതി രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. മണിപ്പൂരിലെ അക്രമത്തില്‍ സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കി. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രവും മണിപ്പൂര്‍ സര്‍ക്കാരും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

മെയ്തി സമുദായത്തിന് പട്ടികവര്‍ഗ (എസ്ടി) പദവി നല്‍കാനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട മണിപ്പൂര്‍ ഹൈക്കോടതിയുടെ ഉത്തരവിനെ തിടുക്കപ്പെട്ട തീരുമാനമെന്നാണ് ഷാ വിശേഷിപ്പിച്ചത്. ഇതേതുടര്‍ന്നായിരുന്നു മണിപ്പൂരിലെ കുക്കി, മെയ്തി സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയാക്കിയത്.

Advertisment

കുക്കികളും മെയിറ്റികളും താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവരുടെ നേരത്തെയും സുരക്ഷിതമായും വീട്ടിലേക്ക് മടങ്ങുന്നത് ഉറപ്പാക്കുന്നതിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഷായുടെ അഭിപ്രായങ്ങള്‍. കാംഗ്പോപിയിലും മോറേയിലും കുക്കി കമ്മ്യൂണിറ്റിയിലെ നേതാക്കളെയും അംഗങ്ങളെയും അദ്ദേഹം കാണുകയും അടിയന്തര സാഹചര്യങ്ങളില്‍ ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ സുരക്ഷയും വിതരണവും ഉറപ്പാക്കുകയും ചെയ്തു. മേയ് 3 മുതല്‍ പ്രബലരായ മെയ്തി സമുദായവും ഗോത്രവര്‍ഗ കുക്കി സമുദായവും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇതുവരെ 80 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട് പറയുമ്പോള്‍ ഇരു സമുദായങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Amit Shah India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: