/indian-express-malayalam/media/media_files/2025/12/30/amit-shah-2025-12-30-13-16-33.jpg)
ചിത്രം: ബിജെപി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തൃണമൂൽ കോൺഗ്രസ് സർക്കാർ ബംഗാളിനെ നുഴഞ്ഞുകയറ്റക്കാരുടെ താവളമാക്കി മാറ്റിയെന്നും ക്ഷേമപദ്ധതികളിൽ 'ടോൾ സിൻഡിക്കേറ്റ്' നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൊൽക്കത്തയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിനെ അഴിമതി നിറഞ്ഞ സംസ്ഥാനമാക്കി മാറ്റിയത് മമത സർക്കാരാണെന്ന് അമിത് ഷാ പറഞ്ഞു. "മോദി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെല്ലാം ബംഗാളിൽ ഈ സിൻഡിക്കേറ്റ് ഭരണത്തിന് ഇരയായി. കഴിഞ്ഞ 14 വർഷമായി ഭയവും അഴിമതിയുമാണ് പശ്ചിമ ബംഗാളിന്റെ അടയാളമായി മാറിയിരിക്കുന്നത്," അദ്ദേഹം വ്യക്തമാക്കി.
Also Read: ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു
#WATCH | Kolkata | Union Home Minister Amit Shah says, "Due to corruption under the Mamata Banerjee-led government in the state, development in West Bengal has stopped. All beneficial schemes started by Modi ji have become victims of the toll syndicate here. Fear and corruption… pic.twitter.com/E3xtyBPm9l
— ANI (@ANI) December 30, 2025
ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റത്തിന് മമത സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. "ത്രിപുര, അസം, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ നുഴഞ്ഞുകയറ്റം നിലച്ചു. എന്നാൽ ബംഗാളിൽ മാത്രം എന്തുകൊണ്ടാണ് ഇത് തുടരുന്നത്? വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ജനസംഖ്യാപരമായ മാറ്റത്തിനാണ് മുഖ്യമന്ത്രി ഇത് പ്രോത്സാഹിപ്പിക്കുന്നത്," ഷാ ആരോപിച്ചു.
Also Read: 'മരണം വരെ പോരാടും, ഞങ്ങളുടെ ജീവിതം ഒരു തമാശയായി മാറി'; ഉന്നാവ് അതിജീവിത
2026 ഏപ്രിൽ 15-ന് ശേഷം ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. ബിജെപി അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റം തടയാൻ ദേശീയ ഗ്രിഡ് നിർമ്മിക്കുമെന്നും ഒരു പക്ഷി പോലും അതിർത്തി കടക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും ബംഗാളിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റം തടയുന്നതും അഴിമതി അവസാനിപ്പിക്കുന്നതുമായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: സ്വന്തം രാജ്യത്തെ ന്യൂനപക്ഷ പീഡനങ്ങളിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള ശ്രമം; പാക്കിസ്ഥാന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us