ന്യൂഡൽഹി: ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡിസ്ചാർജ് ചെയ്തു.  കഴിഞ്ഞ ശനിയാഴ്ചയാണ് ഷായെ വീണ്ടും  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടൽ അടക്കം ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ വീണ്ടും എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മന്ത്രിയെ വ്യാഴാഴ്ച വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തതായി എയിംസ് അധികൃതർ അറിയിച്ചു. “കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിക്കുകയും അദ്ദേഹത്തെ പൂർണ്ണമായ മെഡിക്കൽ പരിശോധനയ്ക്കായി എയിംസിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു വ്യാഴാഴ്ച വൈകുന്നേരം ഡിസ്ചാർജ് ചെയ്തു,” എയിംസ്  അധികൃതർ അറിയിച്ചു.

Read More: അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചു

കോവിഡ് രോഗമുക്തി നേടിയ ശേഷം രണ്ട് തവണയാണ് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ആഗസ്റ്റ് 2 നായിരുന്നു അമിത് ഷായെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് 14ന് അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ഫലം ലഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

പിന്നീട് ഓഗസ്റ്റ് 18ന് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. ”കോവിഡാനന്തര പരിചരണത്തിനു വേണ്ടി അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ആശുപത്രിയില്‍ സുഖമായിരിക്കുകയും തന്റെ കര്‍ത്തവ്യങ്ങള്‍ തുടരുകയും ചെയ്യുന്നു,” എന്ന് എയിംസ് അധികൃതര്‍ ഓഗസ്റ്റ് 18ന് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

Read More: അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മൂന്ന്, നാല് ദിവസമായി അദ്ദേഹത്തിന് ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ടിരുന്നതായും ഓഗസ്റ്റ് 18ന്  ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ആരോഗ്യവാനായി കണ്ടെത്തിയതിനെത്തുടർന്ന് ആഗസ്റ്റ് 31 ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. സെപ്തംബർ 12 ശനിയാഴ്ച രാത്രിയോടെ വീണ്ടും അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Read More: Amit Shah discharged from AIIMS

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook