/indian-express-malayalam/media/media_files/uploads/2018/02/amit-shah.jpg)
ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധനവിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കര്‍ണാടകയിലെ നാടകീയ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിടെയായിരുന്നു സംഭവം.
അനുദിനം ഇന്ധന വില വര്‍ധിക്കുന്നതിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് നിങ്ങളുടെ അജണ്ട എന്താണെന്ന് എനിക്ക് മനസിലാകുമെന്നു പറഞ്ഞായിരുന്നു അമിത് ഷാ പൊട്ടിത്തെറിച്ചത്. കര്‍ണാടക വോട്ടെടുപ്പിനു 15 ദിവസം മുമ്പ് പെട്രോള്‍ ഡീസല്‍ വില പിടിച്ചുനിര്‍ത്തുകയും വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെ വില ഉയര്‍ത്തുകയും ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതെന്തിനാണെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. എന്‍ഡി ടിവിയുടെ റിപ്പോര്‍ട്ടറായിരുന്നു ചോദ്യം ഉന്നയിച്ചത്.
ഉത്തരം നല്‍കാന്‍ തയ്യാറാകാതെ, കര്‍ണാടകയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാത്രമേ മറുപടി പറയുകയുള്ളൂവെന്ന് പറഞ്ഞായിരുന്നു അമിത് ഷാ പൊട്ടിത്തെറിച്ചത്. കര്‍ണാടക തിരഞ്ഞെടുപ്പിന് പിന്നാലെ പെട്രോള്‍ വില വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്റെ പ്രതികരണം. തിങ്കളാഴ്ച പെട്രോള്‍ വില ദല്‍ഹിയില്‍ 84.40 ഉം ഡീസല്‍ വില 76.57 ആണ്.
അതേസമയം കര്‍ണാടകയിലെ സംഭവങ്ങൡ കോണ്‍ഗ്രസിനെതിരേയും അമിത് ഷാ രൂക്ഷ വിമര്‍ശനമുന്നയിച്ചു. തങ്ങള്‍ കുതിരക്കച്ചവടത്തില്‍ വിശ്വസിക്കരുതെന്നും എംഎല്‍എമാരെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിച്ചത് എന്തിനാണെന്ന് കോണ്‍ഗ്രസ് മറുപടി പറയണമെന്നും എംഎല്‍എമാരെ ബന്ദിമാരാക്കിയില്ലായിരുന്നുവെങ്കില്‍ തങ്ങള്‍ ഇന്ന് കര്‍ണാടക ഭരിക്കുന്നുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.
വീഡിയോ കടപ്പാട് : ജനതാ കാ റിപ്പോർട്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.