scorecardresearch

മണിപ്പൂരില്‍ മുഖ്യമന്ത്രിയെ മാറ്റേണ്ട സാഹചര്യമില്ല; കേന്ദ്രവുമായി സഹകരിക്കുന്നുണ്ടെന്ന് അമിത് ഷാ

അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മെയ്ദി, കുക്കി വിഭാഗങ്ങളോട് അമിത് ഷാ അഭ്യര്‍ത്ഥിച്ചു

അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മെയ്ദി, കുക്കി വിഭാഗങ്ങളോട് അമിത് ഷാ അഭ്യര്‍ത്ഥിച്ചു

author-image
WebDesk
New Update
Amit shah|KERALA

മണിപ്പൂരില്‍ മുഖ്യമന്ത്രിയെ മാറ്റേണ്ട സാഹചര്യമില്ല; കേന്ദ്രവുമായി സഹകരിക്കുന്നുണ്ടെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെ സംരക്ഷിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.സംസ്ഥാനത്ത് മെയ് 3 ന് ആരംഭിച്ച അക്രമ സംഭവങ്ങളില്‍ സംസ്ഥാന മുഖ്യമന്ത്രിയെ മാറ്റേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രി കേന്ദ്രവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബിരേന്‍ സിങിനെ ഇപ്പോള്‍ മാറ്റേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

Advertisment

അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മെയ്ദി, കുക്കി വിഭാഗങ്ങളോട് അമിത് ഷാ അഭ്യര്‍ത്ഥിച്ചു, 150-ലധികം പേര്‍ മരിച്ച വംശീയ കലാപം ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ 'ലജ്ജാകരം' എന്ന് വിളിച്ചുകൊണ്ടാണ് അമിത് മണിപ്പൂര്‍ അക്രമ വിഷയത്തില്‍ തന്റെ പ്രസംഗം ആരംഭിച്ചത്, അതിലെ രാഷ്ട്രീയം 'ഇതിലും ലജ്ജാകരമാണ്' എന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, മണിപ്പൂര്‍ കലാപം ചട്ടം 267 പ്രകാരം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ബുധനാഴ്ച രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 'ഞങ്ങളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല, പ്രധാനമന്ത്രി സഭയില്‍ വരാന്‍ തയ്യാറല്ല, ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അതുകൊണ്ടാണ് പ്രതിഷേധ സൂചകമായി ഞങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നത്,' ഉപരിസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Advertisment

കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തിയ രാഹുല്‍ ഗാന്ധി, മണിപ്പൂര്‍ മുതല്‍ നുഹ് വരെ ബിജെപി രാജ്യം മുഴുവന്‍ കത്തിച്ചുവെന്ന് പറഞ്ഞു. മണിപ്പൂരില്‍ ബിജെപിയുടെ രാഷ്ട്രീയം ഇന്ത്യയെ കൊലപ്പെടുത്തി… ബിജെപി ദേശവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷമാണ് ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടിയതെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു. മണിപ്പൂരിന് വേണ്ടിയാണ് പ്രതിപക്ഷം ഈ പ്രമേയം കൊണ്ടുവന്നതെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് ലോക്സഭാ എംപി ഗൗരവ് ഗൊഗോയ് ചൊവ്വാഴ്ച അവിശ്വാസ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന വ്യാഴാഴ്ച (ഓഗസ്റ്റ് 10) വരെ ചര്‍ച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Rahul Gandhi Amit Shah Loksabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: