കോവിഡ് പരിശോധനാ റിപ്പോർട്ട് നെഗറ്റീവ്, ദൈവത്തിന് നന്ദി പറയുന്നു: അമിത് ഷാ

എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥനകളാൽ അനുഗ്രഹിച്ച എല്ലാവരോടും ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു

amit shah, അമിത് ഷാ, Amit Shah admitted to hospital, അമിത് ഷാ ആശുപത്രിയിൽ, aiims, എയിംസ്, covid-19, കോവിഡ്-19,coronavirus, കൊറോണ വൈറസ്, post covid treatment, കോവിഡാനന്തര ചികിത്സ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: രണ്ടാഴ്ചയോളം നീണ്ട വിദഗ്ധ ചികിത്സയ്ക്ക് ശേഷം താൻ കോവിഡ് രോഗബാധയിൽനിന്ന് രോഗമുക്തി നേടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചതായി അമിത്ഷാ അറിയിച്ചു. ഡോക്ടർമാരുടെ ഉപദേശപ്രകാരം കുറച്ച് ദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ന് എന്റെ കൊറോണ പരിശോധനാ റിപ്പോർട്ട് നെഗറ്റീവ് ആയി. ഞാൻ ദൈവത്തിന് നന്ദി പറയുന്നു, എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥനകളാൽ അനുഗ്രഹിച്ച എല്ലാവരോടും ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഡോക്ടർമാരുടെ ഉപദേശപ്രകാരം കുറച്ച് ദിവസം കൂടി വീട്ടിൽ ഐസോലേഷനിൽ തുടരും,” ഷാ  ട്വീറ്റ് ചെയ്തു.

Read More: Independence Day 2020: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലെ സ്വാതന്ത്ര്യ ദിനാഘോഷം

ഓഗസ്റ്റ് രണ്ടിന് നടത്തിയ പരിശോധനയിലായിരുന്നു അമിത് ഷായുടെ ഫലം പോസിറ്റിവായത്. “എന്റെ ആരോഗ്യം സുഖമാണെങ്കിലും ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണം,” അമിത് ഷാ ട്വിറ്ററിൽ കുറിച്ചിരുന്നു.

Read More: കോവിഡ് സ്ഥിരീകരിച്ചു: അമിത് ഷായെ ആശുപത്രിയിലേക്ക് മാറ്റി

നേർത്ത രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചപ്പോൾത്തന്നെ ടെസ്റ്റിനു വിധേയനായിരുന്നു. തുടർന്നാണ് കോവിഡ് ഫലം പോസിറ്റിവാണെന്നു കണ്ടെത്തിയത്. ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലാണ് അമിത് ഷാ ഇപ്പോൾ.

Read More: Amit Shah says he has tested negative for Covid, to stay in home isolation for few days

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Amit shah covid 19 health update

Next Story
ഐക്യത്തിന്റെ സന്ദേശവുമായി ‘അക്ഷർ ഭാരത്’: മലയാളത്തെ പ്രതിനിധീകരിച്ച് നാരായണ ഭട്ടതിരിIndependance day, സ്വാതന്ത്ര്യ ദിനം, Narayana Bhattathiri, നാരായണ ഭട്ടതരി, Akshar Bharat, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com