ന്യൂഡൽഹി: താൻ പൂർണ്ണ ആരോഗ്യവാനാണെന്നും തനിക്ക് യാതൊരുവിധ രോഗങ്ങളില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. അമിത് ഷാ രോഗബാധിതനാണെന്ന് സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് അദ്ദേഹം തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തുവന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി എന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. ചിലർ എന്റെ മരണത്തിനായി പ്രാർത്ഥിക്കുന്നു. ഇത്തരം കിംവദന്തികൾക്ക് താൻ ശ്രദ്ധ കൊടുക്കുന്നില്ലെന്നും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ കൊറോണ വൈറസിനെതിരായ സർക്കാർ പോരാട്ടത്തിൽ താൻ തിരക്കിലാണെന്നും അമിത് ഷാ പറഞ്ഞു. ”കഴിഞ്ഞ ദിവസം വളരെ വൈകിയാണ് ഇക്കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇത്തരം ആളുകൾ അവരുടെ സാങ്കൽപിക ചിന്തകൾ ആസ്വദിക്കട്ടെയെന്ന് കരുതി. അതിനാലാണ് ഞാൻ വ്യക്തത വരുത്താതിരുന്നത്.”

Read Also: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 60,000 ത്തിലേക്ക്

”പക്ഷേ ലക്ഷക്കണക്കിന് വരുന്ന എന്റെ പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് വളരെയധികം വിഷമിച്ചു. അവരുടെ ആശങ്കകളെ എനിക്ക് അവഗണിക്കാനാവില്ല. അതിനാലാണ് ഞാൻ ഇന്നു വ്യക്തത വരുത്തിയത്. ഞാൻ പൂർണ്ണ ആരോഗ്യവാനാണ്, എനിക്ക് യാതൊരുവിധ രോഗവുമില്ല,” ഷാ വ്യക്തമാക്കി.

ഹൈന്ദവ വിശ്വാസ പ്രകാരം ഒരാളുടെ ആരോഗ്യത്തെക്കുറിച്ചുളള കിംവദന്തികൾ അയാളെ കൂടുതൽ ശക്തവാനാക്കുമെന്നും ഷാ പറഞ്ഞു. ”അതിനാൽ, അർത്ഥമില്ലാത്ത ഈ സംസാരം ഉപേക്ഷിക്കാൻ ഓരോ വ്യക്തിയോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഞാൻ എന്റെ ജോലി ചെയ്യട്ടെ, അവർക്ക് അവരുടെ ജോലി ചെയ്ത് മുന്നോട്ട് പോകാം” ഷാ പറഞ്ഞു.

Read in English: Amit Shah clarifies: ‘Perfectly healthy’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook