scorecardresearch

രാഹുല്‍ ഗാന്ധിക്ക് ഇറ്റാലിയന്‍ പരിഭാഷ നല്‍കാം; പൗരത്വ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ

നിയമം പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഷാ പറഞ്ഞു

നിയമം പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഷാ പറഞ്ഞു

author-image
WebDesk
New Update
പൗരത്വ ഭേദഗതി നിയമം: രാഹുൽ ഗാന്ധിയെ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ

ജോധ്പൂർ: പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്നും നിയമം പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഷാ പറഞ്ഞു. നിയമത്തെക്കുറിച്ച് അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് വെറും വോട്ട് ബാങ്കായി മാത്രമാണ് കാണുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

Advertisment

Read Also: ശങ്കറിന്റെ പാട്ടിന് കണ്ണ് നിറഞ്ഞ് ലക്ഷ്മി അഗർവാൾ; ചേർത്തുപിടിച്ച് ദീപിക പദുക്കോൺ

"നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് ബിജെപി ഒരടി പിന്നോട്ട് പോകില്ല. ഈ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിയമത്തിനെതിരെ രംഗത്തുവന്നാലും ബിജെപി നിലപാട് മാറ്റില്ല. നിയമം നടപ്പിലാക്കുക തന്നെ ചെയ്യും. നുണ പ്രചരിപ്പിക്കുന്നവര്‍ക്ക് അത് തുടരാം" അമിത് ഷാ ജോധ്പൂരില്‍ പറഞ്ഞു. പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പൗരത്വ ഭേദഗതി നിയമം കൃത്യമായി വായിച്ചിട്ടുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ സംവാദത്തിനു വിളിക്കാം. രാജ്യത്ത് എവിടെ വേണമെങ്കിലും സംവാദം നടത്താന്‍ തയ്യാറാണ്. രാഹുല്‍ ഗാന്ധി നിയമം വായിച്ചിട്ടില്ലെങ്കില്‍ ഞാന്‍ സഹായിക്കാം. ആവശ്യമെങ്കില്‍ പൗരത്വ നിയമത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ രാഹുല്‍ ഗാന്ധിക്കായി തയ്യാറാക്കി തരാം. രാഹുല്‍ ഗാന്ധി അത് വായിച്ചുനോക്കൂ" പരിഹാസരൂപേണ ഷാ പറഞ്ഞു.

Advertisment

Read Also: ആദ്യ സിനിമയുടെ ഓഡിഷന് പോയ അതേ ടെൻഷൻ; പൊന്നിയിൻ സെൽവനെക്കുറിച്ച് ഐശ്വര്യ

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവരെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.  പൗരത്വ ഭേദഗതി നിയമത്തിനെതിരായല്ല ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്ന പാക്കിസ്ഥാന്റെ നയത്തിനെതിരെയാണ് ശബ്ദമുയർത്തേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളെയും സിഖുകാരെയും സ്വീകരിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

“പാക്കിസ്ഥാൻ രൂപീകൃതമായത് മതത്തിന്റെ അടിസ്ഥാനത്തിലാണ്, മതന്യൂനപക്ഷങ്ങൾ അവിടെ പീഡിപ്പിക്കപ്പെട്ടു. പീഡിപ്പിക്കപ്പെട്ടവർ അഭയാർഥികളായി ഇന്ത്യയിലേക്ക് വരാൻ നിർബന്ധിതരായി. കോൺഗ്രസും സഖ്യകക്ഷികളും പാക്കിസ്ഥാനെതിരെ സംസാരിക്കുന്നില്ല, പകരം അവർ ഈ അഭയാർഥികൾക്കെതിരെ റാലികൾ നടത്തുകയാണ്,” പ്രധാനമന്ത്രി പറഞ്ഞു.

Congress Bjp Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: