അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചു

കോവിഡ് ബാധിതനായിരുന്നു അമിത് ഷാ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് 14ന് ആശുപത്രി വിട്ടിരുന്നു

amit shah, അമിത് ഷാ, Amit Shah admitted to hospital, അമിത് ഷാ ആശുപത്രിയിൽ, aiims, എയിംസ്, covid-19, കോവിഡ്-19,coronavirus, കൊറോണ വൈറസ്, post covid treatment, കോവിഡാനന്തര ചികിത്സ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണിതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കോവിഡ് ബാധിതനായിരുന്ന അമിത് ഷാ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് 14നാണ് ആശുപത്രി വിട്ടത്. മൂന്ന്, നാല് ദിവസമായി അദ്ദേഹത്തിന് ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ടിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

”കോവിഡാനന്തര പരിചരണത്തിനു വേണ്ടി അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ആശുപത്രിയില്‍ സുഖമായിരിക്കുകയും തന്റെ കര്‍ത്തവ്യങ്ങള്‍ തുടരുകയും ചെയ്യുന്നു,” എയിംസ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

കോവിഡ് നെഗറ്റീവായതിനെത്തുടര്‍ന്ന് കുറച്ചുദിവസം വീട്ടില്‍ സ്വയം ഐസൊലേഷനില്‍ കഴിയാന്‍ അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹം ഔദ്യോഗികവസതിയില്‍ ദേശീയപതാക ഉയര്‍ത്തിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Amit shah admitted to aiims for post covid care

Next Story
ട്രംപ് അമേരിക്കയ്ക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡന്റ്: മിഷേൽ ഒബാമMichelle Obama, മിഷേൽ ഒബാമ, Donald Trump, ഡോണാൾഡ് ട്രംപ്, Barack Obama, ബരാക് ഒബാമ, US President, യുഎസ് പ്രസിഡന്റ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com