/indian-express-malayalam/media/media_files/uploads/2020/06/amit-shah.jpg)
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണിതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോവിഡ് ബാധിതനായിരുന്ന അമിത് ഷാ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് 14നാണ് ആശുപത്രി വിട്ടത്. മൂന്ന്, നാല് ദിവസമായി അദ്ദേഹത്തിന് ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ടിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
''കോവിഡാനന്തര പരിചരണത്തിനു വേണ്ടി അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ആശുപത്രിയില്‍ സുഖമായിരിക്കുകയും തന്റെ കര്‍ത്തവ്യങ്ങള്‍ തുടരുകയും ചെയ്യുന്നു,'' എയിംസ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
കോവിഡ് നെഗറ്റീവായതിനെത്തുടര്‍ന്ന് കുറച്ചുദിവസം വീട്ടില്‍ സ്വയം ഐസൊലേഷനില്‍ കഴിയാന്‍ അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹം ഔദ്യോഗികവസതിയില്‍ ദേശീയപതാക ഉയര്‍ത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.