മലപ്പുറം: മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി​യു​ടെ മോ​ശം പ്ര​ക​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള നേ​താ​ക്ക​ളെ അ​ടി​യ​ന്തി​ര​മാ​യി പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാവിലെ ഡ​ല്‍​ഹി​യി​ലെ​ത്താ​നാ​ണ് ബിജെപി നേതാക്കള്‍ക്ക് കിട്ടിയ നി​ർ​ദേ​ശം.​

പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുൻ അദ്ധ്യക്ഷന്മാരായ വി. മുരളീധരൻ, പി.കെ കൃഷ്ണദാസ്, സംഘടനാ ജനറൽ സെക്രട്ടറി എന്നിവരോടാണ് കൂടിക്കാഴ്ച്ചയ്ക്ക് എത്താന്‍ അമിത് ഷാ നിര്‍ദേശിച്ചത്.

മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് മുന്നേറ്റമുണ്ടാകുമെന്ന ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി ലഭിച്ചതോടെയാണ് അടിയന്തരമായി നേതാക്കളെ വിളിപ്പിച്ചത്. മലപ്പുറത്ത് ഇത്തവണ മികച്ച രീതിയില്‍ വോ​ട്ട് വ​ര്‍​ധ​ന​യു​ണ്ടാ​കു​മെ​ന്ന് നേരത്തേ നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചരുന്നില്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നേക്കാള്‍ ആ​യി​ര​ത്തി​ല്‍ താ​ഴെ വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് ബി​ജെ​പി​ക്ക് വ​ര്‍​ധി​ച്ച​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ