Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

ഈ ബഹുമതി മലയാളികൾക്ക്, ഇന്ത്യൻ സമൂഹത്തിന്, കുടിയേറിയവർക്ക് സമർപ്പിക്കുന്നു: അമിക ജോർജ്

അമികയും സഹോദരനും ജനിച്ചതും വളർന്നതും യു കെയിലാണെങ്കിലും അവരുടെ മുത്തശ്ശനും മുത്തശ്ശിയും മലയാളികളാണ്. ഒട്ടേറെ ബന്ധുക്കളും കേരളത്തിലുണ്ട്. ഈ ബഹുമതി ഇന്ത്യൻ സമൂഹത്തിന് സമർപ്പിക്കുകയാണ് അമിക.

amika george, MBE,

മലയാളി വംശജയായ യുവ സാമൂഹികപ്രവർത്തക അമിക ജോർജിന് ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി. മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടീഷ് എംപയർ (എം ബി ഇ) പുരസ്കാരമാണ് ഇരുപത്തിയൊന്നുകാരിയായ അമികയ്ക്കു ലഭിച്ചത്. ഈ വർഷം എം ബി ഇ പുരസ്കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അമികയാണ്.

ആർത്തവവുമായി ബന്ധപ്പെട്ട് നടത്തിയ ഫ്രീ പിരീഡ്സ് ക്യാംപെയിനാണ് അമികയെ പുരസ്കാരത്തിന് അർഹയാക്കിയത്. #ഫ്രീ പിരീഡ്സ് എന്ന ക്യാംപയിൻ, യു കെ സർക്കാരിനെ രാജ്യത്തെമ്പാടുമുള്ള സ്കൂളുകളിലും കോളജുകളിലും ആർത്തവകാലത്ത് ഉപയോഗിക്കാനുള്ള ഉൽപ്പന്നങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ നിർബന്ധിതമാക്കി. ഈ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് അമികയ്ക്ക് വിദ്യാഭ്യാസരംഗത്തെ സേവനങ്ങൾ പരിഗണിച്ച് എം ബി ഇ പുരസ്കാരം നൽകുന്നത്.

ബ്രിട്ടിഷ്- ഏഷ്യൻ യുവതി എന്ന നിലയിൽ, ഈ പുരസ്കാരം അമികയ്ക്ക് മാത്രമല്ല, ഈ സമൂഹത്തിന് മൊത്തം ആഹ്ളാദം പകരുന്ന അംഗീകാരമാണ്.

“സാമ്രാജ്യം” എന്ന വാക്കും അതിനു വംശീയതയും ചൂഷണവും തമ്മിലുള്ള ബന്ധവും ബഹുമതി സ്വീകരിക്കുന്നതിൽ അമികയിൽ സ്വത്വപരമായ ആശങ്ക ഉളവാക്കി.

അമികയും സഹോദരനും ജനിച്ചതും വളർന്നതും യു കെയിലാണെങ്കിലും അവരുടെ മുത്തശ്ശനും മുത്തശ്ശിയും മലയാളികളാണ്. ഒട്ടേറെ ബന്ധുക്കളും കേരളത്തിലുണ്ട്. ഈ ബഹുമതി ഇന്ത്യൻ സമൂഹത്തിന്, മലയാളി സമൂഹത്തിന് , കുടിയേറിയവർക്ക് സമർപ്പിക്കുകയാണ് അമിക. മലയാളികളെയും വിദേശരാജ്യങ്ങളിൽ നന്നുള്ളവരെയും ദീർഘകാലമായി “സാമൂഹികമായി പുറന്തള്ളപ്പെട്ടവർ” (ഔട്ട് സൈഡേഴ്സ്) ആയാണ് കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ അവരെ വിലപ്പെട്ട സംഭാവനകൾ നൽകുന്നവരായി കണ്ട് അംഗീകരിക്കുന്നുണ്ട്.

“ദശകങ്ങളായി വംശീയതയെ നിശബ്ദമായി സഹിക്കേണ്ടിവന്ന, ഒരിക്കലും തങ്ങൾ ഇതിലേക്ക് ഇഴുകിച്ചേരില്ലെന്ന് കരുതിയ, ഒരിക്കലും ബ്രിട്ടീഷുകാരായിത്തീരാനാകാത്ത, ഒരിക്കലും മനസിലാക്കപ്പെടാതെത്തപോയ, എന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പേരിൽ ഞാൻ ഈ പുരസ്കാരം സ്വീകരിക്കുന്നു,” അമിക ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.

തനിക്ക് ലഭിച്ച അംഗീകാരം യുവതലമുറയുടെ അഭിപ്രായത്തിന് ലഭിക്കുന്ന അംഗീകാരമാണെന്ന് അമിക കരുതുന്നു. ” രാഷ്ട്രീയ കാര്യങ്ങളിൽ ഞങ്ങൾ പലപ്പോഴും അവഗണിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇന്ന്, സർക്കാരിനെ സ്വാധീനിക്കാൻ സാധിക്കുന്ന മാറ്റത്തിന്റെ പതാകവാഹകരായി ഞങ്ങൾ പതുക്കെ അംഗീകരിക്കപ്പെടുന്നു. മാറ്റമെന്നത് വെസ്റ്റ് മിനിസ്റ്ററിലെയോ വൈറ്റ് ഹൗസിലെയോ ഇന്ത്യൻ പാർലമെന്റിലെയോ നാല് ചുവരുകൾക്കുള്ളിൽ നിന്നാകണമെന്നില്ലെന്ന് കൂടി എം ബി ഇ പുരസ്കാരം വ്യക്തമാക്കുന്നു,” അമിക പറഞ്ഞു.

ഈ വർഷം 1,129 പേർക്കാണ് ഓർഡർ ഓഫ് ദ് ബ്രിട്ടീഷ് എംപയർ അവാർഡ് നൽകിയത്. അതിൽ 50 ശതമാനം പേർ സ്ത്രീകളും 15 ശതമാനം വംശപരമായി ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരുമായിരുന്നു. 2021 ലെ ജന്മദിന അംഗീകാര പട്ടികയിൽ ചരിത്രത്തിലിതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ വംശ വൈവിധ്യം ഉൾപ്പെട്ടതായിരന്നുവെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ പറയുന്നു.

തങ്ങൾ ശരിക്കും സന്തോഷത്തിലാണ് എന്നായിരുന്നു അമികയുടെ അമ്മ നിഷ ജോർജ് അത്ഭുതംകൂറിയത്. ” അമിക കഠിനാധ്വാനം ചെയ്യുന്നത് ഞങ്ങൾ കണ്ടതാണ്. നാല് വർഷമായി പഠനത്തിലും ക്യാംപെയിനുമിടയിൽ കെട്ടിമറിയുകയായിരുന്നു അവൾ. ലക്ഷ്യത്തിലേക്കു മാത്രം കണ്ണു നട്ടായിരന്നു അമികയുടെ പ്രവർത്തനം. മകൾ ഈ നിലയിൽ അംഗീകരിക്കപ്പെട്ടതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്, ” അമ്മ പറഞ്ഞു.

Also Read: സിദ്ധമുദ്രയുള്ള വിത്തുകൾ

കേംബ്രിഡ്ജ് സർവകലാശാലയിൽ ചരിത്ര വിദ്യാർത്ഥിനിയായ അമിക പതിനേഴാം വയസിലാണ് ഫ്രീ പിരീഡ്സ് ക്യാംപെയിൻ ആരംഭിക്കുന്നത്. യു കെയിൽ ദാരിദ്ര്യം കാരണം ആർത്തവകാലത്ത് ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കാതെ പെൺകുട്ടികൾക്കു സ്കൂളിൽ വരാൻ സാധിക്കാത്ത സംഭവങ്ങൾ അമികയിൽ രോഷമുളവാക്കി.

“മിക്ക ആളുകൾക്കും അസ്വസ്ഥത തോന്നുന്ന ഒരു കാര്യത്തെക്കുറിച്ചാണ് അമിക സംസാരിക്കുന്നത്. മാതാപിതാക്കളെന്ന നിലയിൽ തങ്ങൾ അമികയ്ക്ക് ഒപ്പം നിൽക്കുകയാണ് ചെയ്തത്,” നിഷ പറയുന്നു.

പെറ്റീഷൻ തുടങ്ങുകയും മന്ത്രിമാരെ കാണുകയും തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത അമികയുടെ പ്രയത്നം ഒടുവിൽ വിജയം കൈവരിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗജന്യമായി ആർത്തവകാല ഉപയോഗ വസ്തുക്കൾ നൽകാൻ 2020ൽ സർക്കാർ തീരുമാനിച്ചു. ഈ ക്യംപെയിൻ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനയായി മാറി. അതിപ്പോഴും ആർത്തവത്തെ സംബന്ധിച്ച നിലനിൽക്കുന്ന വിലക്കകുകൾക്കും ലജ്ജാകരമായ അന്തരീക്ഷത്തി നുമെതിരെ പോരാട്ടം തുടരുകയാണ്.

“യുവ ബ്രിട്ടീഷ് ഇന്ത്യൻ എന്നതിൽ അഭിമാനകരമായ മുഹൂർത്തമാണിന്ന്,” അമിക പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Amika george period poverty activist awarded queen s mbe

Next Story
Coronavirus India Highlights: കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല ഓണ്‍ലൈന്‍ സംവിധാനംcoronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, കൊറോണ വൈറസ്, കോവിഡ് 19 കേരളം, കൊറോണ വൈറസ് വാക്‌സിന്‍, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, കോവിഡ്-19 വാക്‌സിന്‍ കേരളം,കോവിഡ് വാര്‍ത്തകള്‍, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍,കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, മലയാളം വാര്‍ത്തകള്‍, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express