/indian-express-malayalam/media/media_files/2025/11/23/chandigarh-2025-11-23-17-52-27.jpg)
കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പഞ്ചാബിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നത
ചണ്ഡീഗഡ്: പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനമായ ചണ്ഡീഗഢിനെ ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന് കീഴിൽ കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി കേന്ദ്ര സർക്കാർ. ബിൽ ഇത്തവണ പാർലമെന്റിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Also Read:ഡൽഹി സ്‌ഫോടനം; പ്രതികൾക്ക് വിദേശത്ത് നിന്ന് ലഭിച്ചത് 42 ബോംബ് നിർമ്മാണ വീഡിയോകൾ
സംഭവം വിവാദമായതോടെയാണ് ബിൽ അവതരണത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയത്. വിഷയത്തിൽ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നു എല്ലാവരോടും കൂടിയാലോചിച്ചതിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ഞായറാഴ്ച വ്യക്തമാക്കി.
Also Read:പത്താമൂഴത്തിൽ നിതീഷ് കുമാർ; ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
'വരാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഈ ബില്ല് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാരിന് ഉദ്ദേശ്യമില്ല. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ നിയമനിർമാണം ലളിതമാക്കുന്നതിനുള്ള നിർദേശം ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. ഈ നിർദേശത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല, ചണ്ഡീഗഢിന്റെ ഭരണത്തെയോ ഭരണ ഘടനയെയോ ഒരു തരത്തിലും മാറ്റാൻ ഈ ബില്ല് ശ്രമിക്കുന്നില്ല, ചണ്ഡീഗഢിന്റെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത്, എല്ലാവരുമായും മതിയായ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ഉചിതമായ തീരുമാനം എടുക്കുകയുള്ളൂ. ഈ വിഷയത്തിൽ ഒരു ആശങ്കയുടെയും ആവശ്യമില്ല' ആഭ്യന്തര മന്ത്രലായം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Also Read:ശീതകാല സമ്മേളനം; ആണവോര്‍ജ ബില്‍ അടക്കം 10 നിർണ്ണായക ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ
കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പഞ്ചാബിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. കേന്ദ്ര ഭരണ പ്രദേശത്ത് നിയന്ത്രണങ്ങളും നേരിട്ട് നിയമനിർമ്മാണവും നടത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന ആർട്ടിക്കിൾ 240-ൽ ചണ്ഡീഗഡിനെ ഉൾപ്പെടുത്തി പാർലമെന്റിൽ ബില്ല് അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഇതിനെ എതിർത്ത് രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയത്.
പ്രസ്തുത ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദലും രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Read More:ബംഗാളിൽ വീണ്ടും ബിഎൽഒ മരിച്ച നിലയിൽ; എസ്ഐആർ ഡ്യൂട്ടിയിലെ സമ്മർദമെന്ന് ആരോപണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us