scorecardresearch

ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നു; യുഎസ് സൈനിക നീക്കങ്ങൾക്കിടെ ഇന്ത്യയുടെ ഡെപ്യൂട്ടി എൻഎസ്എ ടെഹ്റാനിൽ

ട്രംപിന്റെ ഭീഷണി ഇറാനെതിരെ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ പ്രതിനിധിയുടെ സന്ദർശനം

ട്രംപിന്റെ ഭീഷണി ഇറാനെതിരെ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ പ്രതിനിധിയുടെ സന്ദർശനം

author-image
WebDesk
New Update
iran3

Iran Protest Updates

Iran Protest Updates: ടെഹ്റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുകയും അമേരിക്കയുമായുള്ള സൈനിക സംഘർഷം വൻതോതിൽ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡൈ്വസർ പവൻ കപൂർ ഇറാൻ സന്ദർശിച്ചു. ബുധനാഴ്ച ടെഹ്റാനിലെത്തിയ അദ്ദേഹം ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി നിർണ്ണായക ചർച്ചകൾ നടത്തി.

Advertisment

ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, അന്താരാഷ്ട്ര കാര്യ വിഭാഗം ഡെപ്യൂട്ടി ഡോ. അലി ബാഘേരി കാനി എന്നിവരുമായാണ് പവൻ കപൂർ കൂടിക്കാഴ്ച നടത്തിയത്. മേഖലയിലെ നിലവിലെ അസ്ഥിരമായ സാഹചര്യത്തിൽ ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. ഇറാനിലെ ഇന്ത്യൻ എംബസി ഈ കൂടിക്കാഴ്ചയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Also Read:അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് തിരിച്ചടിയ്ക്കും

ട്രംപിന്റെ ഭീഷണി ഇറാനെതിരെ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ പ്രതിനിധിയുടെ സന്ദർശനം. ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഉണ്ടാകരുത് എന്ന് വ്യക്തമാക്കിയ ട്രംപ്, ഉടൻ ചർച്ചകൾക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. 

അല്ലാത്തപക്ഷം മുമ്പ് നടന്ന ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർഎന്ന സൈനിക നീക്കത്തേക്കാൾ ഭീകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎസ് നാവികസേനയുടെ വലിയൊരു പടക്കപ്പൽ വ്യൂഹം ഇപ്പോൾ ഇറാന്റെ ദിശയിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്.

Also Read:ഇറാനെതിരെ പുതിയ ഉപരോധങ്ങളുമായി യൂറോപ്യൻ യൂണിയൻ

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ടെഹ്റാനിലെ ഗ്രാൻഡ് ബസാറിൽ ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ഇറാൻ ഭരണകൂടത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണിത്. 

ഇന്റർനെറ്റ് വിച്ഛേദിച്ചും കടുത്ത അടിച്ചമർത്തലുകൾ നടത്തിയും പ്രക്ഷോഭത്തെ നേരിടുന്ന അധികൃതർ ആയിരക്കണക്കിന് ആളുകളെയാണ് തടവിലാക്കിയിരിക്കുന്നത്. മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് പ്രകാരം അയ്യായിരത്തിലധികം പ്രതിഷേധക്കാരും ഇരുന്നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരും ഈ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടതായാണ് കണക്ക്.

Also Read:പരമോന്നത നേതാവിനെ ലക്ഷ്യമിട്ടാൽ അമേരിക്കയുമായി യുദ്ധത്തിന് മടിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ്

അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ള ഭീകരവാദികളാണ് അക്രമത്തിന് പിന്നിലെന്നാണ് ഇറാന്റെ ആരോപണം. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ഉയർന്ന ഉദ്യോഗസ്ഥന്റെ സന്ദർശനം മേഖലയിലെ സമാധാനശ്രമങ്ങളുടെ ഭാഗമാണോ അതോ ഇന്ത്യയുടെ തന്ത്രപരമായ താല്പര്യങ്ങൾ സംരക്ഷിക്കാനാണോ എന്ന കാര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്.

Read More: ഗാസ പുനർനിർമ്മാണം: ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ

Protest Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: