scorecardresearch

'പെരിയാറിനേയും അംബേദ്കറിനേയും വായിക്കുക, വ്യാജവാര്‍ത്തകള്‍ തിരിച്ചറിയൂ'; വിദ്യാര്‍ഥികളോട് വിജയ്

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ സജീവമായിരിക്കെയാണ് വിജയിയുടെ വാക്കുകള്‍

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ സജീവമായിരിക്കെയാണ് വിജയിയുടെ വാക്കുകള്‍

author-image
WebDesk
New Update
VIJAY

Actor Vijay

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ സജീവമായിരിക്കെ തമിഴ് നടന്‍ വിജയ് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ നടത്തിയ ചില പ്രസ്താവനകള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. തളപതി വിജയ് എജൂക്കേഷന്‍ അവാര്‍ഡ് സെറിമണിയിലെ വാക്കുകളാണ് രാഷ്ട്രീയ പ്രവേശന സൂചനകള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. 10, 12 ക്ലാസുകളില്‍ മികച്ച മാര്‍ക്ക് നേടിയ കുട്ടികളെ ആദരിക്കുന്നതിനായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

Advertisment

വിമർശനാത്മക ചിന്തയുടെയും വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യത്തില്‍ ഊന്നിയായിരുന്നു നടന്റെ പ്രസംഗം. ധാര്‍മ്മികമായി വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തന്റെ വിദ്യാഭ്യാസ കാലത്തെക്കുറിച്ചും വിജയ് വിദ്യാര്‍ഥികളോട് പറഞ്ഞു. പാഠപുസ്തകങ്ങള്‍ക്കും വിദ്യാഭ്യാസ ചട്ടക്കൂടിനുള്ളില്‍ നിന്നുമല്ലാതെ ജീവിതാനുഭവങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ഞാന്‍ പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ അത് വായിച്ചവര്‍ സംസാരിക്കുന്നത് കേള്‍ക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അതിനിപ്പോള്‍ മാറ്റം വന്നിരിക്കുന്നു, ഈ യാത്ര ഞാന്‍ ആസ്വദിക്കുന്നുണ്ട്. ശെരിക്കുള്ള വിദ്യാഭ്യാസം പുസ്തകങ്ങളില്‍ ഒതുങ്ങരുത്. എല്ലാത്തിനേയും അറിയാന്‍ ശ്രമിക്കുക, അംബേദ്കര്‍, പെരിയാര്‍, കാമരാജ് തുടങ്ങിയവരെ വായിക്കുക. നല്ലത് മാത്രം സ്വീകരിക്കുക, ബാക്കിയുള്ളത് ഒഴിവാക്കുക," വിജയ് നിര്‍ദേശിച്ചു.

നാളത്തെ വോട്ടര്‍മാരെന്നാണ് ഓഡിറ്റോറിയത്തില്‍ അണിനിരന്ന വിദ്യാര്‍ഥി സമൂഹത്തെ വിജയ് വിളിച്ചത്. രാജ്യത്തോട് യുവ വോട്ടര്‍മാര്‍ പുലര്‍ത്തേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിജയ് എടുത്തു പറഞ്ഞു.

Advertisment

"ഒരു വോട്ടിന് 1000 രൂപ ഒരാള്‍ നല്‍കുന്നു. ഒരു മണ്ഡലത്തില്‍ 1.5 ലക്ഷം വോട്ടര്‍മാരുണ്ടെന്ന് കരുതുക. അപ്പോള്‍ ഇതിനായി തന്നെ ആ വ്യക്തി ചിലവാക്കുന്നത് 15 കോടി രൂപയാണ്. 15 കോടി രൂപ ഇങ്ങനെ നല്‍കണമെങ്കില്‍ എത്ര രൂപ അവര്‍ മുന്‍പ് സമ്പാദിച്ചിട്ടുണ്ടാകും," വോട്ടിനായി തിരഞ്ഞെടുപ്പ് സമയത്ത് പണം വിതരണം ചെയ്യുന്നതിനെക്കുറിച്ച് വിജയ് അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ക്കെതിരെ സംസാരിക്കണമെന്നും വിദ്യാര്‍ഥികളോട് വിജയ് ആവശ്യപ്പെട്ടു.

"രാഷ്ട്രീക്കാരില്‍ നിന്ന് പണം ലഭിച്ചാല്‍ വോട്ട് ചെയ്യരുതെന്ന് തമിഴ്നാട്ടിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അവരുടെ മാതാപിതാക്കളോട് പറയാന്‍ കഴിയണം. ഇതിനായി ശ്രമിക്കുക, ശ്രമിച്ചാല്‍ അത് സാധ്യമാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്," വിജയ് കൂട്ടിച്ചേര്‍ത്തു.

"നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നു. ഇപ്പോൾ നിങ്ങൾ പിന്തുടരുന്ന സോഷ്യൽ മീഡിയ പേജ് നിങ്ങളുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു," വിജയ് പറഞ്ഞു. "സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ അജണ്ടയുമായി എത്തുന്നു, ക്ലിക്ക് ബെയ്റ്റ് ഉപയോഗിച്ച് ശ്രദ്ധ നേടുകയാണിവര്‍, അവയിൽ ഭൂരിഭാഗവും വ്യാജ വാർത്തകളാണ്," വിജയ് ആരോപിച്ചു.

Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: