scorecardresearch

എയർബസ് സാങ്കേതിക പുനഃക്രമീകരണം; നവംബറിൽ രേഖപ്പെടുത്തിയത് അസാധാരണ സൗരപ്രവർത്തനങ്ങൾ

ശക്തമായ സൗരവികിരണങ്ങൾ വിമാനങ്ങളുടെ ഫ്‌ലൈറ്റ് കൺട്രോൾ സംവിധാനത്തിലെ നിർണ്ണായക വിവരങ്ങളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്ന് യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർബസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു

ശക്തമായ സൗരവികിരണങ്ങൾ വിമാനങ്ങളുടെ ഫ്‌ലൈറ്റ് കൺട്രോൾ സംവിധാനത്തിലെ നിർണ്ണായക വിവരങ്ങളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്ന് യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർബസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു

author-image
WebDesk
New Update
Solar

Source- Freepik

ബംഗളൂരു: നവംബർ മാസത്തിൽ ബഹിരാകാശ കാലാവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ള അസാധാരണമായ സൗരപ്രവർത്തനങ്ങളും  ശക്തമായ സൗരജ്വാലകളും ഉണ്ടായതായി റിപ്പോർട്ട്. എയർബസ് എ-320 വിമാനങ്ങൾക്ക് അടിയന്തര പരിശോധനയും മാറ്റങ്ങളും നിർദ്ദേശിച്ചതിന് പിന്നാലെയാണ് സൗരപ്രവർത്തനങ്ങളിലെ ഈ അസാധാരണ മാറ്റങ്ങൾ ചർച്ചയാകുന്നത്.

Advertisment

Also Read:എ-320 ശ്രേണി വിമാനങ്ങളിൽ സാങ്കേതിക പുനഃക്രമീകരണം; രാജ്യത്തെ വിമാനസർവ്വീസുകളെ ബാധിക്കും

ശക്തമായ സൗരവികിരണങ്ങൾ വിമാനങ്ങളുടെ ഫ്‌ലൈറ്റ് കൺട്രോൾ സംവിധാനത്തിലെ നിർണ്ണായക വിവരങ്ങളെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്ന് യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർബസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് എയർബസ് എ320 വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾക്ക് അടിയന്തരമായി സോഫ്റ്റ്വെയർ മാറ്റങ്ങളും ചില വിമാനങ്ങൾക്ക് ഹാർഡ്വെയർ പരിഷ്‌കാരങ്ങളും എയർബസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 300-ലധികം വിമാനങ്ങളെയാണ് ഈ പ്രശ്‌നം ബാധിച്ചിട്ടുള്ളത്.

Also Read:കസേര കളിക്ക് താൽക്കാലിക വിരാമം? സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും കൂടിക്കാഴ്ച നടത്തി

Advertisment

നവംബർ 9 മുതൽ 14 വരെയുള്ള കാലയളവിൽ തീവ്രമായ സൗരജ്വാലകളുടെ അപൂർവ്വമായ തുടർച്ചയുണ്ടായതായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഈ സമയത്ത് ശക്തമായ ഒരു എക്‌സ്-ക്ലാസ് ഫ്‌ലെയറും , അതിനുപിന്നാലെ സെക്കൻഡിൽ 1,500 കിലോമീറ്റർ വേഗതയിൽ ഭൂമിയിലേക്ക് സഞ്ചരിച്ച കൊറോണൽ മാസ് ഇജക്ഷനും രേഖപ്പെടുത്തി.

ഭൂമിയിലെത്തിയ സി.എം.ഇ  ശക്തമായ ഒരു വൈദ്യുതകാന്തിക കൊടുങ്കാറ്റിന്  കാരണമാവുകയും, അത് ഏകദേശം ആറ് മണിക്കൂറോളം നീണ്ടുനിൽക്കുകയും ചെയ്തതായി യൂറോപ്യൻ സ്‌പേസ് ഏജൻസി  വ്യക്തമാക്കി. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ 30 മുതൽ 60 മിനിറ്റ് വരെ നീണ്ടുനിന്ന റേഡിയോ തടസ്സങ്ങൾക്ക് ഈ സൗരപ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്.

Also Read:കെണിയിൽ വീണത് പുലിയല്ല: വനംവകുപ്പിന്റെ ലോഹക്കൂടിൽ മദ്യപൻ കുടുങ്ങി

നിലവിൽ സൂര്യൻ 'സോളാർ സൈക്കിൾ 25' ലൂടെയാണ് കടന്നുപോകുന്നത്. 2024 ജൂലൈ മുതൽ ഒക്ടോബർ വരെയായിരുന്നു സൗരപ്രവർത്തനങ്ങൾ ഏറ്റവും ഉച്ചസ്ഥായിയിൽ എത്തിയത്. എന്നാൽ അതിനുശേഷവും സൂര്യൻ സജീവമായി തുടരുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Read More:വഖഫിൽ വഴങ്ങി പശ്ചിമ ബംഗാൾ; സ്വത്ത് വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ നിർദേശം

Flight Air India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: