റിയാദ് : അമേരിക്കയുടെ പ്രസിഡൻഡ് പദവി ഏറ്റെടുത്തതിന് ശേഷം ഡൊണാൾഡ് ട്രംപ് നടത്തുന്ന ആദ്യ വിദേശ പര്യടനം ആരംഭിച്ചു. അമേരിക്ക – സൗദി ഉച്ചക്കോടിയിൽ പങ്കെടുക്കുന്നതിനായി ട്രംപ് സൗദിയിൽ എത്തി. റിയാദില്‍ ഇന്നും നാളെയുമായി നടക്കുന്ന വിവിധ ഉച്ചകോടികളില്‍ ട്രംപ്‌ പങ്കെടുക്കും. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ വിദേശ പര്യടനത്തില്‍ അഞ്ച് രാജ്യങ്ങള്‍ ട്രംപ്‌ സന്ദര്‍ശിക്കും.

സൗദി-യു.എസ് ഉച്ചകോടിയും, അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയും, ജി.സി.സി- യു.എസ് ഉച്ചകോടിയുമാണ് സൗദിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാനപ്പെട്ട ഔദ്യോഗിക പരിപാടികള്‍. 55 അറബ് ഇസ്ലാമിക രാഷ്‌ട്ര നേതാക്കളാണ് ഉച്ചകോടികളില്‍ പങ്കെടുക്കാനായി റിയാദിലെത്തിയിരിക്കുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടം, ഇറാന്‍, യമന്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ ഉച്ചകോടി ചര്‍ച്ച ചെയ്യും.


സൗദി സന്ദർശനത്തിന് ശേഷം മടങ്ങുന്ന ഡോണാള്‍ഡ് ട്രംപ്‌, ഇസ്രായേല്‍, വത്തിക്കാന്‍, ബെല്‍ജിയം, ഇറ്റലി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ