അമേരിക്കൻ പ്രസിഡൻഡ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടികാഴ്ച നടത്തി. വത്തിക്കാനിലെ മാർപാപ്പയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ട്രംപ് സന്ദർശനം നടത്തിയത്. വത്തിക്കാനിലെത്തിയ ട്രംപിനെ ഹസ്തദാനത്തോടെയാണ് മാർപാപ്പ സ്വീകരിച്ചത്. അമേരിക്കൻ തിരഞ്ഞെടുപ്പ് സമയത്ത് ഡൊണാൾഡ് ട്രംപിനെ മാർപാപ്പ വിമർശിച്ചിരുന്നു. മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്ന ട്രംമ്പിന്റെ നിലപാടിനെതിരെ പാപ്പ രൂക്ഷമായയ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. മനുഷ്യരെ തമ്മിൽ വേർതിരിക്കുന്നത് ക്രിസ്ത്യനികളുടെ സംസ്കാരമല്ലെന്നായിരുന്നു മാർപാപ്പയുടെ വിമർശനം.

ട്രംമ്പിന്റെ ഭാര്യ മെലേനിയ ട്രംമ്പും മകൾ ഇവാൻക ട്രംമ്പും മാർപാപ്പയെ കാണാൻ എത്തിയിരുന്നു. സൗദി അറേബ്യയും ഇസ്രയേലും സന്ദർശിച്ചതിന് ശേഷമാണ് ട്രംമ്പ് വത്തിക്കാനിലെത്തിയത്. അമേരിക്കൻ പ്രസിഡൻഡായതിന് ശേഷം ട്രംപിന്റെ ആദ്യ വിദേശ പര്യടനമാണ് ഇത് .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ