ഇത്തവണത്തെ സാഹിത്യ നൊബേൽ പുരസ്കാരത്തിന് അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലക്ക് അർഹയായി. അവരുടെ 12 കവിതാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് അർഹയാക്കിയത്. “കഠിനമായ സൗന്ദര്യത്താൽ വ്യക്തിഗത അസ്തിത്വത്തെ സാർവത്രികമാക്കുന്ന അവരുടെ വ്യക്തമായ കാവ്യാത്മക ശബ്ദത്തിന്” എന്ന കുറിപ്പോടെയാണ് നൊബേൽ പ്രൈസ് അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പുരസ്കാര വിവരം പങ്കുവച്ചിരിക്കുന്നത്.
BREAKING NEWS:
The 2020 Nobel Prize in Literature is awarded to the American poet Louise Glück “for her unmistakable poetic voice that with austere beauty makes individual existence universal.”#NobelPrize pic.twitter.com/Wbgz5Gkv8C— The Nobel Prize (@NobelPrize) October 8, 2020
1943ൽ ന്യൂയോർക്കിലാണ് ലൂയിസ് ഗ്ലക്കിന്റെ ജനനം. പിന്നീട് കേംബ്രിജിൽ സ്ഥിരതാമസമാക്കിയ ഗ്ലക്കിന്റെ ‘ഫസ്റ്റ്ബോൺ’ എന്ന ആദ്യ സമാഹാരം തന്നെ നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു. 1975ൽ പ്രസിദ്ധീകരിച്ച രണ്ടാമത്തെ സമഹാരം ‘ദി ഹൗസ് ഓൺ മാർഷ്ലാൻഡും’ സാഹിത്യ പ്രേമികൾ സ്വീകരിച്ചതോടെ ഗ്ലക്ക് ജനപ്രിയായി മാറി. 1992ൽ പ്രസിദ്ധീകരിച്ച ‘ദ് വൈൽഡ് ഐറിസ്’ എന്ന കവിതാ സമാഹാരം ഏറെ പ്രിയപ്പെട്ടതാണെന്നു ലൂയിസ് ഗ്ലക് തന്നെ പറഞ്ഞിട്ടുണ്ട്.
1993ൽ പുലിറ്റ്സർ പുരസ്കാരം നേടിയ ഗ്ലക്ക് നിലവിൽ യെൽ സർവകലാശാലയിൽ പ്രെഫസറാണ്. പുലിറ്റ്സര്‍ പ്രൈസിന് പുറമെ നാഷണല്‍ ഹ്യുമാനിറ്റീസ് മെഡല്‍, നാഷണല്‍ ബുക്ക് അവാര്‍ഡ്, നാഷണല്‍ ബുക്ക് ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡ്, ബൊളിംഗെന്‍ പ്രൈസ് എന്നിവയുള്‍പ്പെടെ നിരവധി പ്രധാന സാഹിത്യ പുരസ്കാരങ്ങളും നേടിയ ലൂയിസ് ഗ്ലക്കിനെ തേടിയെത്തിയിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook