scorecardresearch
Latest News

2017ല്‍ ‘അമേരിക്കന്‍ അമ്മമാര്‍’ മക്കള്‍ക്കിട്ടത് 1,100 പുതിയ പേരുകള്‍; കൂട്ടത്തില്‍ അര്‍ജുന്‍ റെഡ്ഢിയും

ആംഗ്ലേയ ചുവയില്ലാത്ത നിരവധി പേരുകളാണ് 2017ല്‍ അമേരിക്കയില്‍ കുട്ടികള്‍ക്കിട്ടത്

2017ല്‍ ‘അമേരിക്കന്‍ അമ്മമാര്‍’ മക്കള്‍ക്കിട്ടത് 1,100 പുതിയ പേരുകള്‍; കൂട്ടത്തില്‍ അര്‍ജുന്‍ റെഡ്ഢിയും

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ രക്ഷിതാക്കള്‍ 29,910 വ്യത്യസ്തമായ പേരുകള്‍ കുട്ടികള്‍ക്ക് ഇട്ടതായി കണക്കുകള്‍. ഇതില്‍ 1,100 പേരുകള്‍ പുതിയതാണെന്നും 2017ന് മുമ്പ് അമേരിക്കയിലെ കുട്ടികള്‍ക്ക് നല്‍കാത്ത പേരുകളാണെന്നും കണക്കുകള്‍ പറയുന്നു. 91 കുട്ടികള്‍ക്ക് നല്‍കിയ കാംറേ (Camreigh) എന്ന പേരാണ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുളളത്. മുമ്പ് Camry എന്ന പേര് നിലവിലുണ്ടായിരുന്നു. 1997ല്‍ 113 കുട്ടികള്‍ക്കാണ് ഈ പേര് നല്‍കിയിരുന്നത്.

അമേരിക്കന്‍ സാമൂഹ്യ സുരക്ഷാ വിഭാഗമാണ് ഈ വിവരം പുറത്തുവിട്ടത്. കാംറേയ്ക്ക് പിന്നാലെ ജനപ്രിയങ്ങളായ രണ്ട് പേരുകള്‍ പ്രശസ്ത താരങ്ങളുടെ കുട്ടികളുടെ പേരുകളാണ്. ഡിജെ ഖാലിദിന്റെ കുഞ്ഞിന്റെ പേരായ അസദ് (Asahd) ആണ് രണ്ടാം സ്ഥാനത്തുളളത്. 58 കുട്ടികള്‍ക്കാണ് 2017ല്‍ ഈ പേര് നല്‍കിയിട്ടുളളത്. Asad എന്ന പേര് പ്രചാരത്തിലുണ്ടായിരുന്നെങ്കിലും അക്ഷരവിന്യാസത്തില്‍ ‘H’ കൂടി കടന്നു കൂടിയതാണ് പുതിയ പേര്.

അസദിന് ശേഷം തൈഷ്‍മാര (Taishmara) എന്ന പേരാണ് മൂന്നാം സ്ഥാനത്തുളളത്. 38 കുട്ടികള്‍ക്കാണ് 2917ല്‍ ഈ പേരിട്ടിരിക്കുന്നത്. തൈഷ്മാര റിവേറ എന്ന ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയുടെ പേരാണ് കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ കടംകൊണ്ടത്. ആംഗ്ലേയ ചുവയില്ലാത്ത നിരവധി പേരുകളാണ് 2017ല്‍ അമേരിക്കയില്‍ കുട്ടികള്‍ക്കിട്ടത്. നൈജീരിയന്‍, അറബിക്, ഗ്രീക്ക് പേരുകളും ജനപ്രിയമായി അമേരിക്കയില്‍ മാറുകയാണ്. ഇന്ത്യന്‍ പേരുകളും കൂട്ടത്തിലുണ്ട്.

അമേരിക്കയില്‍ ജനപ്രിയമായി മാറിയ പുതിയ 30 പേരുകള്‍:

1. Camreigh (91 കുട്ടികള്‍)
2. Asahd (58)
3. Taishmara (38)
4. Kashdon (30)
5. Teylie (23)
6. Kassian (22)
7. Kior (20)
8. Aeleiya (19)
9. Kamreigh (18)
10. Draxler (17)
11. Ikeni (17)
12. Noctis (17)
13. Sayyora (15)
14. Mohana (13)
15. Daxton (12)
16. Knoxlee (12)
17. Amunra (12)
18. Arjunreddy (12)
19. Irtaza (12)
20. Ledgen (12)
21. Avajade (11)
22. Cersei (11)
23. Imona (11)
24. Lunarose (11)
25. Miraclee (11)
26. Novahlee (11)
27. Gurbaaz (11)
28. Janova (10)
29. Lunafreya (10)
30. Mayuka (10)

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: American parents invented 1100 new baby names last year