ന്യൂഡൽഹി: വാക്സിന് ഇന്ത്യയില്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ട് മാസങ്ങളായിട്ടും അംഗീകാരം നല്‍കിയില്ലെന്ന് അമേരിക്കന്‍ മരുന്നുല്പാദന കമ്പനിയായ ഫൈസര്‍. എത്രയും പെട്ടെന്ന് വാക്സിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചതായും ഫൈസര്‍ അധികൃതര്‍ പറഞ്ഞു
”മഹാമാരിയുടെ വ്യാപനം അവസാനിപ്പിക്കാന്‍ വാക്സിന് എത്രത്തോളം ആവശ്യമാണെന്ന് ഫൈസറിന് അറിയാം. മാസങ്ങള്‍ക്ക് മുന്‍പ് അപേക്ഷ നല്‍കിയെങ്കിലും ഞങ്ങളുടെ വാക്സിന് ഇതുവരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഫൈസര്‍-ബയോഎന്‍ടെക് വാക്സിന് ഇന്ത്യയില്‍ ഉപയോഗിക്കാനുള്ള അംഗീകാരം ലഭിക്കുന്നതിനായി സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്,” കമ്പനിയുടെ ചെയര്‍മാനും സിഇഒയുമായ ആല്‍ബര്‍ട്ട് ബോര്‍ള പറഞ്ഞു.
Read More: Covid Vaccine Near Me: വാക്സിൻ ഇന്ന് എവിടെയൊക്കെ? അറിയാം എളുപ്പത്തിൽ
ഫൈസർ വാക്സിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഡ്രഗ് കൺട്രോളർ അധികൃതരെ സമീപിച്ചിരുന്നു. പക്ഷെ വാക്സിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ പിൻവലിച്ചതായി കമ്പനി ഫെബ്രുവരി 5ന് പ്രഖ്യാപനം നടത്തി. സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു വാക്സിന് വിലക്കേർപ്പെടുത്തിയിരുന്നത്. ട്രയൽ നടത്തി വാക്സിന്റെ സുരക്ഷ തെളിയിക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫൈസർ ട്രെയലുകളോ, ഇന്ത്യയിൽ വാക്സിൻ ഉപയോഗിക്കാമോ എന്നതിൽ പഠനങ്ങളോ നടത്തിയില്ല.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതും, വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും വാക്സിൻ മതിയായ അളവിൽ വിതരണം നടത്താൻ സാധിക്കാത്തതും നിലപാട് തിരുത്താൻ ഇന്ത്യയെ പ്രേരിപ്പിച്ചു. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനായി അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, ലോകാരോഗ്യ സംഘടന അനുമതി നൽകിയ വാക്സിനുകൾക്കും കേന്ദ്ര സർക്കാർ അംഗീകാരം നൽകി.
അമേരിക്കയിലെ വാക്സിൻ കേന്ദ്രങ്ങൾക്ക് പുറമെ യൂറോപ്പിലും, ഏഷ്യൻ രാജ്യങ്ങളിലും ഫൈസർ മരുന്നുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ബോർള കത്തിൽ പറയുന്നു. ഇതിൽ വീക്കം കുറയ്ക്കുന്നതിനുള്ള സ്റ്റിറോയിഡ് മരുന്നുകൾ, രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള ആന്റിഗോഗുലന്റുകൾ, അണുബാധയെ ചികിത്സിക്കുന്ന ആന്റിബയോട്ടിക്കുകൾ എന്നിവ ഉൾപ്പെടുന്നുവെന്നും ഫൈസർ സിഇഒ കത്തിൽ ചൂണ്ടിക്കാണിച്ചു.