വാഷിംഗ്‌ടൺ: ദോക്‌ലാം പീഠഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇന്ത്യയ്ക്ക് ഒപ്പം നിലപാടെടുത്ത് അമേരിക്കയും. തർക്കത്തിൽ ചൈന പിടിവാശി കാണിക്കുകയാണെന്ന് അമേരിക്കൻ പ്രതിരോധ വക്താവായ ജെയിംസ് ആർ.ഹോംസ് ആണ് പറഞ്ഞത്. ഇന്ത്യ പക്വതയോടെയാണ് വിഷയത്തിൽ ഇടപെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“വിഷയത്തിൽ പ്രകോപനമുണ്ടാക്കുന്ന തരത്തിലാണ് ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രസ്താവനകൾ ഉണ്ടായത്. ചൈന പിടിവാശി കാണിക്കുകയാണ്. എന്നാൽ ചൈനയുടെ പ്രസ്താവനകൾക്ക് അതേ നിലയിൽ ഇന്ത്യ മറുപടി കൊടുത്തിട്ടില്ല”, അദ്ദേഹം പറഞ്ഞു.

“ഇന്ത്യയുടെ ഭാഗത്ത് നിന്ന് പക്വതയോടെയുള്ള ഇടപെടലാണ് വിഷയത്തിൽ ഉണ്ടായത്. പ്രശ്നം കൂടുതൽ സങ്കീർണ്ണമാകാതിരുന്നത് ഇന്ത്യയുടെ സംയമനത്തോടെയുള്ള ഇടപെടൽ മൂലമാണ്,”  ജയിംസ് ചൂണ്ടിക്കാട്ടി.

 

ഇന്ത്യ പ്രബലരായ സൈനിക ശക്തിയാണെന്ന് സൂചിപ്പിച്ച അദ്ദേഹം ഇക്കാര്യത്തിൽ ചൈന അയൽരാജ്യവുമായി ഒത്തുതീർപ്പിലെത്താനാവശ്യമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ