scorecardresearch

കോവിഡ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

യാത്രാവിലക്ക് ബാധകമല്ലാത്തവർക്ക് അമേരിക്കയിൽ പ്രവേശിക്കണമെങ്കിൽ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്

യാത്രാവിലക്ക് ബാധകമല്ലാത്തവർക്ക് അമേരിക്കയിൽ പ്രവേശിക്കണമെങ്കിൽ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്

author-image
WebDesk
New Update
Anerica Banned entry of Indians, America Covid news, America - India Covid, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayal

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ഇന്ത്യയില്‍ അതിതീവ്രമാവുകയാണ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. മേയ് നാല് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. താത്കാലിക വിസയിലുള്ള വിദേശ പൗരന്മാര്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

Advertisment

ഇന്ത്യയിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രതികരിച്ചു. "പൊതുജനാരോ​ഗ്യം കണക്കിലെടുത്താണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ യുഎസിന്റെ നിർണായക സഖ്യകക്ഷിയാണ്. ഈ പ്രതിസന്ധി നേരിടാൻ അമേരിക്ക ഇന്ത്യക്ക് ഒപ്പമുണ്ടാകും," കമല പറഞ്ഞു.

Also Read: വാക്സിന്‍ ക്ഷാമത്തില്‍ വലഞ്ഞ് സംസ്ഥാനങ്ങള്‍; മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം

അമേരിക്കൻ പൗരന്മാർ, ​ഗ്രീൻ കാർഡ് ഉള്ളവർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരെ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. താല്ക്കാലിക വിസയിലുള്ള വിദേശ പൗരന്മാർ 14 ദിവസത്തിലധികം ഇന്ത്യയിൽ താമസിച്ചാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര അനുവദിക്കില്ല.

Advertisment

അടിയന്തര സാഹചര്യങ്ങളിൽ ഇളവുകള്‍ നല്‍കിയേക്കും. യാത്രാവിലക്ക് ബാധകമല്ലാത്തവർക്ക് അമേരിക്കയിൽ പ്രവേശിക്കണമെങ്കിൽ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ പ്രതിദിന കേസുകള്‍ മൂന്നരലക്ഷത്തിന് മുകളിലാണ്. മരണനിരക്ക് രണ്ട് ലക്ഷവും പിന്നിട്ടു.

India Covid 19 Covid Vaccine America

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: