ഹാംബർഗ്: സിറിയയിൽ ​വെടിനിർത്തലിന്​ റഷ്യയും അമേരിക്കയും തമ്മിൽ ധാരണയായി. സിറിയയുടെ ദക്ഷിണ പടിഞ്ഞാറൻ മേഖലയിൽ ഇരു വൻശക്​തികളും തുടരുന്ന ബോംബുവർഷവും ആക്രമണവും അവസാനിപ്പിക്കാൻ, ജർമനിയിലെ ഹാംബർഗിൽ ജി20 ഉച്ചകോടിക്കെത്തിയ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും റഷ്യൻ പ്രസിഡൻറ്​ വ്ലാദ്​മിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്​ചയുടെ തുടർച്ചയായാണ്​ തീരുമാനം. ജോർദാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമായിരിക്കും. സിറിയയിൽ 6 വർഷമായി തുടരുന്ന യുദ്ധം അവസാനിക്കാനുള്ള സാധ്യത ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ