സിയോൾ: ഉത്തരകൊറിയക്ക് എതിരെ സംയുക്ത നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നു. ജപ്പാനും ദക്ഷിണകൊറിയുമായി സഹകരിച്ച് ഉത്തരക്കൊറിയക്ക് എതിരെ സൈനീക നീക്കത്തിന് തയ്യാറെടുക്കുകയാണ് അമേരിക്ക. എന്നാൽ അമേരിക്കയുടെ ഈ നീക്കത്തിന് മറുപടിയെന്നോണം ഉത്തരക്കൊറിയ ഇന്ന് കൂറ്റൻ സൈനീക പരേഡ് നടത്തി. ഉത്തരകൊറിയൻ സൈന്യത്തിന്‍റെ വാർഷികത്തോടനുബന്ധിച്ചാണ് കൂറ്റൻ സൈനീക റാലി നടന്നത്. നാളെ വൈറ്റ്ഹൗസിൽ വിളിച്ചിരിക്കുന്ന അമേരിക്കൻ സെനറ്റർമാരുടെ അടിയന്തര യോഗത്തിന് ശേഷം എന്തെങ്കിലും തന്ത്രപ്രധാനമായ നീക്കത്തിന് അമേരിക്ക കോപ്പുകൂട്ടുന്നുണ്ടെയെന്നും വ്യക്തമല്ല

People mark the 85th founding anniversary of the Korean People’s Army (KPA) in this handout photo by North Korea’s Korean Central News Agency (KCNA) made available on April 25, 2017. KCNA/Handout via REUTERS

ഉത്തരകൊറിയക്കെതിരെ നയതന്ത്ര, സൈനിക, സാമ്പത്തിക തലത്തിലുള്ള നീക്കങ്ങളിൽ സഹകരിച്ച് നീങ്ങുമെന്ന് മൂന്ന് രാജ്യങ്ങളും അറിയിച്ചു. ഉത്തരകൊറിയയെ നിലയ്ക്ക് നിർത്താൻ റഷ്യയുടെയും ചൈനയുടെയും സഹകരണം ആവശ്യമുണ്ട് എന്ന് മൂന്ന് രാജ്യങ്ങളും അറിയിച്ചു.

The aircraft carrier USS Carl Vinson transits the South China Sea while conducting flight operations on April 9, 2017.
Z.A. Landers/Courtesy U.S. Navy/Handout via REUTERS

അണ്വായുധാക്രമണം നടത്താൻ വരെ ശേഷിയുള്ള അമേരിക്കൻ അന്തർവാഹിനി യുഎസ്എസ് മിഷിഗൺ ഇന്ന് കൊറിയൻ തീരത്ത് എത്തിയിട്ടുണ്ട്. വിമാനവാഹിനി യുഎസ്എസ് കാൾ വിൻസനടക്കമുള്ള പടക്കപ്പലുകൾ നേരത്തെ തന്നെ മേഖലയിലെത്തിയിരുന്നു. എന്നാൽ അണ്വായുധ പ്രയോഗിക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് തങ്ങൾ എന്ന് ഉത്തരക്കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. . ഉത്തരകൊറിയയുടെയും അമേരിക്കയുടെയും നീക്കങ്ങളെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ