ലക്‌നൗ: മീററ്റിനടുത്തുള്ള മവാനയില്‍ ഡോ.ബി.ആര്‍.അംബേദ്‌കറിന്‍റെ പ്രതിമ നശിപ്പിച്ചു. ത്രിപുരയില്‍ ലെനിന്‍ പ്രതിമകളും തമിഴ്നാട്ടില്‍ പെരിയാര്‍ രാമസ്വാമി പ്രതിമകളും തകര്‍ത്തതിന് പിന്നാലെയാണ് മീററ്റിലെ സംഭവം. ഇന്നലെ രാത്രിയോടെയായിരുന്നു പ്രതിമ തകര്‍ത്തത്.
പ്രതിമ തകര്‍ത്തതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എങ്കിലും സംഘപരിവാറിന് നേരെയാണ് ആരോപണങ്ങള്‍ നീളുന്നത്. ഇന്നു രാവിലെ ദലിത് സംഘടനകള്‍ റോഡ് തടഞ്ഞുകൊണ്ട് പ്രതിഷേധിച്ചു. പുതിയ പ്രതിമ നിര്‍മിക്കും എന്ന പ്രാദേശിക ഭരണകൂടത്തിന്‍റെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.