ആമസോൺ പ്രൈം ഡേ സെയ്ലിനൊരുങ്ങി ഡിജിറ്റൽ വാണിജ്യ രംഗം. ജൂലൈ 15 – 16 തീയതികളിലാണ് ഇ-കോമേഴ്സ് വമ്പന്മാരായ ആമസോൺ സ്പെഷ്യൽ സെയ്ൽ നടത്തുന്നത്. പ്രൈം ഡേ എന്ന പേരിൽ വമ്പൻ ഓഫറുകളും ഡിസ്ക്കൗണ്ടുകളുമായി ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം ഒരുക്കാൻ ഒരുങ്ങുകയാണ് ആമസോൺ.
ഓഫറുകൾക്കും ഡിസ്ക്കൗണ്ടുകൾക്കും പുറമെ അഞ്ഞൂറിലധികം പുതിയ ഉൽപ്പന്നങ്ങളും ഈ ദിവസങ്ങളിൽ ആമസോണിൽ അവതരിപ്പിക്കും. രാജ്യത്തെ നിരവധി ചെറുകിട സംരഭകരുടെ വിൽപ്പനക്കാരുടെയും കരകൗശല വസ്തുക്കൾ ഉൾപ്പടെയുള്ള ഉൽപ്പന്നങ്ങളാണ് പ്രൈം ഡേ സെയ്ലിൽ അവതരിപ്പിക്കുന്നത്.
ആമസോൺ പ്രൈം മെമ്പർമാർക്ക് മാത്രമേ പ്രൈം ഡേ സെയ്ലിന്റെ ഭാഗമാകാൻ സാധിക്കൂ. അതുകൊണ്ട് തന്നെ സെയ്ലിന് മുന്നോടിയായി പ്രൈം മെമ്പർമാരാകാനുള്ള തിരക്കിലാണ് ഉപഭോക്താക്കൾ. സ്മാർട്ഫോണും ലാപ്ടോപ്പും ഉൾപ്പടെ പതിനായിരകണക്കിന് ഉൽപ്പന്നങ്ങൾ വിൽപ്പനക്കെത്തും. പ്രൈം ഡോയുടെ ഭാഗമായി എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് പത്ത് ശതമാനം അധിക വിലക്കുറവും ലഭിക്കും.