നോയ്‌ഡ: ആമസോണ്‍ ഡെലിവറി ബോയ് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഓണ്‍ലൈന്‍ വഴി വാങ്ങിയ സാധനങ്ങള്‍ റിട്ടേണ്‍ എടുക്കുന്നതിനായി ഫ്‌ളാറ്റിലെത്തിയ ഡെലിവറി ബോയ്‌ക്കെതിരെയാണ് പരാതി. തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഭൂപേന്ദ്രപാലെന്ന യുവാവാണ് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
മുംബൈയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 43 കാരിയാണ് ഡെലിവറി ബോയിക്കെതിരെ പരാതി നല്‍കിയത്. ആമസോണില്‍ നിന്ന് താന്‍ ചില സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നതായി പരാതിക്കാരി പറയുന്നു. അഞ്ച് പെട്ടികളിലായാണ് സാധനങ്ങള്‍ ഡെലിവറി ചെയ്തത്.
Read Also: സെക്‌സിനിടെ യുവാവ് മരിച്ച സംഭവം; കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി
സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ എത്തിയപ്പോള്‍ ഡെലിവറി ബോയ് തന്നോട് അപമര്യാദയായി പെരുമാറി എന്ന് കാണിച്ച് സ്ത്രീ ഓണ്‍ലൈനില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. താന്‍ വാങ്ങിച്ച സാധനങ്ങള്‍ തിരിച്ചുകൊണ്ടുപോകണമെന്നും സ്ത്രീ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഡെലിവറി ബോയ് സാധനം റിട്ടേണ്‍ എടുക്കുന്നതിനു വേണ്ടി ഫ്‌ളാറ്റിലേക്ക് തിരിച്ചെത്തി. ഈ സമയത്ത് തന്നെ ബോധരഹിതയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതിയില്‍ പറയുന്നത്.
ബോധംകെടുത്തിയ ശേഷം തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് സ്ത്രീ പറയുന്നു. ബോധം തെളിഞ്ഞപ്പോൾ ഡെലിവറി ബോയ് തന്റെ മുൻപിൽ ഉണ്ടായിരുന്നു. ഉടൻ തന്നെ രക്ഷപ്പെടാനായി ശ്രമിച്ചു. ബാത്ത്റൂമിലേക്ക് ഓടിപ്പോയി വെെപ്പർ എടുത്തുകൊണ്ടുവന്നു. വെപ്പർ ഉപയോഗിച്ച് ഇയാളുടെ പീഡനശ്രമത്തെ ചെറുത്ത് നിൽക്കാനാണ് സ്ത്രീ ശ്രമിച്ചത്. എന്നാൽ, വെെപ്പർ എടുത്ത് തിരിച്ചുവരുമ്പോഴേക്കും ഡെലിവറി ബോയ് രക്ഷപ്പെട്ടതായി പറയുന്നു.
Read Also: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും; വമ്പൻ ഓഫറുകൾ 13 മുതൽ
സെക്ടര്‍ 58 ലെ ആമസോണ്‍ ജീവനക്കാരനാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. ഫ്ലാറ്റിലെ രജിസ്റ്ററില്‍ പേരെഴുതിയതാണ് പ്രതിയെ വേഗത്തില്‍ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. ഇയാൾക്കെതിരെ ആര്‍ട്ടിക്കിള്‍ 376, ആര്‍ട്ടിക്കിള്‍ 511 എന്നിവ ചുമത്തിയിട്ടുണ്ട്. ഡെലിവറി ബോയിക്കെതിരെ നടപടി സ്വീകരിച്ചതായി ആമസോണും അറിയിച്ചു.