ന്യൂഡൽഹി: ഇ കോമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോൺ ഇന്ത്യയിൽ ഓൺലൈൻ മദ്യവിൽപ്പന രംഗത്തേക്കും കടക്കുന്നു. പശ്ചിമ ബംഗാളിൽ ഓണ്‍ലൈന്‍ വഴി മദ്യവില്‍പന നടത്താന്‍ കമ്പനിയ്ക്ക് അനുമതി ലഭിച്ചു. ആമസോണിന് പുറമെ ആലി ബാബയുടെ ബിഗ് ബാസ്ക്കറ്റിനും ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

സംസ്ഥാനവുമായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ആമസോണിനെ ക്ഷണിച്ചിട്ടുണ്ട്. രാജ്യാന്തര കമ്പനികൾക്ക് പുറമെ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് കമ്പനികളെകൂടി സർക്കാർ ധാരണപത്രത്തിൽ ഒപ്പിടാൻ ക്ഷണിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ കമ്പനികളുടെ ഭാഗത്ത് നിന്ന് ഇതു സംബന്ധിച്ച പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.

നേരത്തെ, പശ്ചിമ ബംഗാളില്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി സ്വിഗ്ഗിയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, സിലിഗുരി എന്നിവിടങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചത്. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ അനുമതിയോടെയാണ് പദ്ധതിയെന്നാണ് സ്വിഗ്ഗി അറിയിക്കുന്നത്. സംസ്ഥാനത്തെ മറ്റ് 24 നഗരങ്ങളില്‍ കൂടി മദ്യത്തിന്‍റെ ഹോം ഡെലിവറി ഉടന്‍ തന്നെ സ്വിഗ്ഗി ആരംഭിക്കുമെന്നാണ് അന്ന് കമ്പനി അറിയിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook