ന്യൂഡൽഹി: ജമ്മു കശ്മീരില്‍ അമര്‍നാഥ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് 16 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. പലരുടെയും സ്ഥിതി ഗുരുതരമാണ്. ജമ്മുകശ്മീരിലെ രംമ്പാൻ ജില്ലയിലാണ് സംഭവം. അമർനാഥ് തീർത്ഥാടകർക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് മറ്റൊരു അപകടത്തിന്റെ വാര്‍ത്ത പുറത്തു വരുന്നത്.

ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. സൈനികര്‍ അടക്കമുളളവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഉച്ചയോടെയാണ് അപടം ഉണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മോഹന്‍ലാല്‍ പറഞ്ഞു. റോഡില്‍ നിന്ന് തെന്നിയ ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ