ശ്രീനഗർ: ലഷ്കറെ തയിബ ഭീകരൻ അബു ഇസ്മയിൽ കൊല്ലപ്പെട്ടു. കശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. അമർനാഥ് യാത്രക്കിടെ ഏഴു തീർത്ഥാടകർ കൊല്ലപ്പെടാനിടയുണ്ടായ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ ഇയാളെന്നാണ് കരുതപ്പെടുന്നത്.

അബു ഇസ്മയിലെ വധിച്ചത് വൻ വിജയമായിട്ടാണ് ഇന്ത്യൻ സേന കരുതുന്നത്. അബു ദുനാജയെ വധിച്ചതിനുപിന്നാലെയാണ് ലഷ്കറെ തയിബയുടെ പുതിയ നേതാവായി അബു ഇസ്മയിലിനെ തിരഞ്ഞെടുത്തത്. പാക്കിസ്ഥാൻ സ്വദേശിയായ ഇയാൾ അതിർത്തിയിലും കശ്മീർ താഴ്‌വരയിലുമായി നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

അമർനാഥ് തീർഥാടകർക്കുനേരെ നടത്തിയ ആക്രമണത്തിന് നേതൃത്വം നൽകിയത് അബു ഇസ്മയിലായിരുന്നു. അമർനാഥ് യാത്രയ്ക്ക് പുറപ്പെട്ട തീർത്ഥാടകരുടെ ബസ് ഭീകരർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ 7 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ