അമരീന്ദർ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളോട് ഹരീഷ് റാവത്ത്

അടുത്ത തിരഞ്ഞെടുപ്പിനെ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ പാർട്ടി നേരിടും

punjab, amarinder singh, harish rawat, congress, punjab political crisis, പഞ്ചാബ്, malayalam news, ie malayalam

ന്യൂഡൽഹി: പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ് തൽസ്ഥാനത്ത് തുടരുമെന്ന തീരുമാനവുമായി കോൺഗ്രസ്. ഭരണകക്ഷിയായ കോൺഗ്രസിൽ ആഭ്യന്തര പ്രതിസന്ധി തുടരവെയാണ് പാർട്ടിയുടെ ഈ തീരുമാനം.

മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരെ 34 പഞ്ചാബ് മന്ത്രിമാരും എംഎൽഎമാരും പ്രതിഷേധമറിയിക്കുകയും ഹൈക്കമാനോട് അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് നാല് മന്ത്രിമാരടക്കം ഏഴ് എംഎൽഎമാർ ബുധനാഴ്ച ഡെറാഡൂണിൽ പാർട്ടി ജനറൽ സെക്രട്ടറി ഇൻചാർജ് ഹരീഷ് റാവത്തിനെ സന്ദർശിക്കുകയും ചെയ്തിരുന്നു.

തൃപ്ത് രാജീന്ദർ സിംഗ് ബജ്‌വ, സുഖ്ജീന്ദർ സിംഗ് രൺധാവ, ചരൺജീത് സിംഗ് ചാന്നി, സുഖ്ബീന്ദർ സർക്കാർ, ബരീന്ദർമീത് പഹ്ദ, കുൽബീർ സിറ എന്നിവരായിരുന്നു റാവത്തിനെ സന്ദർശിച്ചത്.

അടുത്ത തിരഞ്ഞെടുപ്പിനെ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ പാർട്ടി നേരിടുമെന്നാണ് തീരുമാനിച്ചതെന്ന് റാവത്തിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

“സംസ്ഥാനത്ത് എല്ലാം നിഷ്ക്രിയമാണെന്ന് അവർ പറഞ്ഞിരുന്നു. എല്ലാം ക്രമീകരിക്കുമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ എല്ലാ വാഗ്ദാനങ്ങളും സർക്കാർ നിറവേറ്റും. പ്രതിനിധി സംഘം ഉന്നയിച്ച പ്രശ്നവും വികാരവും ഹൈക്കമാൻഡിനെ അറിയിക്കും,” അവർ അറിയിച്ചു.

2022 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ അമരീന്ദറിന്റെ നേതൃത്വത്തിൽ മത്സരിക്കുമെന്ന് യോഗത്തിന് മുമ്പ് റാവത്ത് പറഞ്ഞതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇൻചാർജ് പർഗത് സിംഗ് അടങ്ങുന്ന മറ്റൊരു പ്രതിനിധി സംഘം ഡൽഹിയിലെത്തി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കാണാൻ ശ്രമം നടത്തിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Amarinder will remain punjab cm harish rawat tells delegation of ministers amid fresh trouble

Next Story
സെപ്തംബര്‍ അഞ്ചിന് മുന്‍പ് എല്ലാ അധ്യാപകര്‍ക്കും വാക്സിന്‍; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രംcovid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express