ന്യൂഡൽഹി: കേന്ദ്രവും കർഷക സംഘടന പ്രതിനിധികളുമായുള്ള രണ്ടാം ഘട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമാണ് നേതാക്കളുമാണ് നേതാക്കളുമായി ചർച്ച നടന്നത്. 35 കർഷക സംഘടനകളുടെ പ്രതിനിധിൾ പങ്കെടുത്തു. ശനിയാഴ്ചയാണ് അടുത്ത ചർച്ച.

അതിനിടെ ഉത്തർ പ്രദേശിൽ നിന്നും ഡൽഹിയിലേക്കുള്ള പ്രധാന പാതകൾ അടച്ചു. കർഷകർ നിരത്തിൽ തന്നെ നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രണ്ട് ദേശീയ പാതകൾ ഉൾപ്പടെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകൾ അടച്ചിരിക്കുന്നത്. എൻഎച്ച് – 9, എൻഎച്ച് – 24ഉം അടച്ചതായി ഡൽഹി
ട്രാഫിക് പൊലീസ് അറിയിച്ചു.

നേരത്തെ സംഭവത്തിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കാർഷിക ബിൽ പിൻവലിച്ചില്ലെങ്കിലും സംസ്ഥാനത്തിനകത്തും രാജ്യവ്യാപകമായും വലിയ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് മമത വ്യക്തമാക്കി. തുടക്കം മുതൽ കർഷകർക്കൊപ്പമാണെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ അകാലിദൾ നേതാവും അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന പർകാശ് സിങ് ബാദൽ പത്മ വിഭൂഷൻ പുരസ്കാരം തിരികെ നൽകുന്നതായും അറിയിച്ചു.

പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാൻ സർക്കാർ സമ്മതിച്ചാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂവെന്നാണ് കർഷക നേതാക്കളുടെ നിലപാട്.

കേന്ദ്ര നിയമങ്ങൾ നിരാകരിക്കുന്നതിനായി ഒക്ടോബറിൽ പഞ്ചാബ് നിയമസഭ പാസാക്കിയ ബില്ലുകളുമായി ബന്ധപ്പെട്ട പ്രശ്നവും സിങ്ങിന് ഉന്നയിക്കാമെന്ന് വൃത്തങ്ങൾ അറിയിച്ചു. ബില്ലുകൾക്ക് ഇതുവരെ ഗവർണറുടെ അനുമതി ലഭിച്ചിട്ടില്ല. ബില്ലുകൾക്ക് ഗവർണർ അനുമതി നൽകി രാഷ്ട്രപതിക്ക് അയച്ചില്ലെങ്കിൽ നിയമപരമായ സഹായം തേടുമെന്ന് സിംഗ് നേരത്തെ സൂചിപ്പിച്ചിരുന്നു.

അതേസമയം, പ്രതിഷേധം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യതലസ്ഥാനം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ തിക്രിയിലും ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂര്‍, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും കര്‍ഷകരുടെ സമരം തുടരുകയാണ്.

കേന്ദ്രസര്‍ക്കാരുമായി ഇന്ന് ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തികളില്‍ എത്തും. ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങിയേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook