അമരീന്ദർ-അമിത് ഷാ കൂടിക്കാഴ്ച: ചർച്ചയായത് കർഷക പ്രക്ഷോഭം, ഊഹാപോഹങ്ങൾ ആവശ്യമില്ലെന്ന് മാധ്യമ ഉപദേഷ്ടാവ്

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് നവ്ജോത് സിങ് സിദ്ദു രാജി വച്ച് ഒരു ദിവസത്തിന് ശേഷമാണ് കൂടിക്കാഴ്ച

Amit Shah, Amarinder sIngh, Punjab, Congress, Punjab Political Crisis, IE Malayalam

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അമരീന്ദർ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെത്തി. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അമരീന്ദർ അമിത് ഷായെ കാണുന്നത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് നവ്ജോത് സിങ് സിദ്ദു രാജി വച്ച് ഒരു ദിവസത്തിന് ശേഷമാണ് പുതിയ സംഭവ വികാസം.

ചൊവ്വാഴ്ചയാണ് അമരീന്ദർ സിങ് ഡൽഹിയിലേക്ക് തിരിച്ചത്. കോൺഗ്രസ് ഇടക്കാല അധ്യക്ഷയെ അമരീന്ദർ സന്ദർശിക്കുമെന്നും തനിക്ക് മുൻകാലങ്ങളിൽ തന്ന സ്ഥാനങ്ങൾക്ക് സോണിയയോട് അമരീന്ദർ നന്ദി പറയുമെന്നുമായിരുന്നു അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ യാത്രയെക്കുറിച്ച് പറഞ്ഞിത്. ബിജെപി നേതൃത്വത്തെ അമരീന്ദർ സന്ദർശിക്കുമോ എന്ന് തങ്ങൾക്ക് അറിയില്ലെന്നും അവർ പറഞ്ഞു.

അമരീന്ദർ-അമിത് ഷാ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം സംബന്ധിച്ചാണ് ചർച്ച ചെയ്തതെന്ന് അമരീന്ദറിന്റെ വക്താവ് പറഞ്ഞു.

” അമരീന്ദർ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ഡൽഹിയിൽ സന്ദർശിച്ചു. കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം ചർച്ച ചെയ്തു. നിയമങ്ങൾ റദ്ദാക്കുകയും മിനിമം താങ്ങുവില റദ്ദാക്കുകയും ചെയ്തുകൊണ്ട് പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു,” അമരീന്ദർ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവ് ട്വീറ്റ് ചെയ്തു.

“അദ്ദേഹം ഒരു വ്യക്തിഗത സന്ദർശനത്തിലാണ്, ഈ സമയത്ത് അദ്ദേഹം ചില സുഹൃത്തുക്കളെ കാണുകയും പുതിയ മുഖ്യമന്ത്രിക്കായി അനുവദിച്ച കപൂർത്തല വീട് ഒഴിയുകയും ചെയ്യും. അനാവശ്യമായ ഊഹാപോഹങ്ങൾ ആവശ്യമില്ല. എന്നിരുന്നാലും, ഷായുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച ബുധനാഴ്ച നടന്നു,” എന്നും ട്വീറ്റിൽ പറയുന്നു.

അമരീന്ദർ കഴിഞ്ഞ രണ്ട് ദിവസമായി ഈ കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അദ്ദേഹം കാർഷിക നിയമങ്ങൾ പഠിക്കുകയും കേന്ദ്രവും കർഷകരും തമ്മിലുള്ള സ്തംഭനം അവസാനിപ്പിക്കാൻ എന്ത് ചെയ്യാമെന്നതിനെക്കുറിച്ച് നിയമപരമായ അഭിപ്രായങ്ങൾ തേടുകയും ചെയ്തുവെന്നും അവർ പറഞ്ഞു.

Also Read: കോൺഗ്രസിൽ പ്രസിഡന്റില്ല, ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ല; കടുത്ത വിമർശവുമായി കപിൽ സിബൽ

അതേസമയം, സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ പ്രതിസന്ധി താൻപോരിമയുടെ വിഷയമല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചാന്നി പറഞ്ഞു.

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച നവജ്യോത് സിംഗ് സിദ്ദുവിനോട് സംസാരിച്ചതായും സംഭാഷണത്തിന് ക്ഷണിച്ചതായും ചാന്നി. പറഞ്ഞു.

“പാർട്ടി അധ്യക്ഷനാണ് കുടുംബത്തിന്റെ തലവൻ. കുടുംബത്തിനുള്ളിലെ കാര്യങ്ങൾ തലവൻ ചർച്ച ചെയ്യണം. ഞാൻ ഇന്ന് സിദ്ദു സാഹിബുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തെ സംഭാഷണത്തിനായി ക്ഷണിച്ചു. പാർട്ടിയുടെ പ്രത്യയശാസ്ത്രം പരമോന്നതമാണെന്നും സർക്കാർ ആ പ്രത്യയശാസ്ത്രത്തെ പിന്തുടരുന്നുവെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് നമുക്ക് സംസാരിക്കാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്,” പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

Also Read: പാർട്ടി പ്രത്യയശാസ്ത്രമാണ് പരമോന്നതം; സിദ്ദുവിനെ ചർച്ചയ്ക്ക് ക്ഷണിച്ചതായി ചരൺജിത് സിംഗ് ചാന്നി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Amarinder singh meets amit shah punjab congress crisis

Next Story
‘വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കണം’; ഇന്ത്യയെ സമീപിച്ച് താലിബാന്‍Afghanistan India flights, India flights to Afghanistan, Kabul flights, Taliban, Delhi Kabul flights, Indian Express Malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com