ന്യൂഡൽഹി: രാജസ്​ഥാൻ- ഹരിയാന അതിർത്തിയിൽ പശുക്കളുമായി പോവുകയായിരുന്നയാളെ ഗോരക്ഷാ ഗുണ്ടകൾ വെടിവെച്ചുകൊന്ന സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മേവാതിൽ നിന്ന്​ രാജസ്​ഥാനിലെ ഭരത്​പൂരിലേക്ക്​ പശുക്കളുമായി പോവുകയായിരുന്ന ഉമ്മർ മുഹമ്മദായിരുന്നു​ (42) കൊല്ലപ്പെട്ടത്. രാജസ്​ഥാനിലെ അൽവാർ ജില്ലയിൽ ഗോവിന്ദ്​ ഗന്ദിന്​ സമീപം വെള്ളിയാഴ്​ചയാണ്​​ സംഭവം നടന്നത്. ഉമ്മറിനോടൊപ്പമുണ്ടായിരുന്ന രണ്ടു സഹായികൾക്കും​ പരിക്കേറ്റിരുന്നു​.

അറസ്റ്റിലായവര്‍ ഗോരക്ഷാ പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ കൊല്ലപ്പെട്ട ഉമ്മറും രണ്ട് സഹായികളും സ്ഥിരമായി പശുക്കടത്ത് നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ട്രക്കിലാണ് ഇവര്‍ പശുക്കളെ കടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

രാംവീര്‍ ഗുജ്ജാര്‍, ഭഗവന്‍ സിംഗ്, എന്നിവരാണ് അറസ്റ്റിലായിട്ടുളളത്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലയ്ക്ക് ശേഷം മൃതദേഹം വികൃതമാക്കിയതായും ഇവര്‍ സമ്മതിച്ചു. രാജസ്ഥാനില്‍ നിന്ന് ഹരിയാനയിലേക്ക് വാഹനത്തില്‍ പശുക്കളെ കൊണ്ടുപോകുന്നതിനിടെയാണ് ഉമ്മര്‍ഖാനും, സഹായി താഹിറും ആക്രമിക്കപ്പെട്ടത്. ആക്രമത്തില്‍ പരിക്കേറ്റ ഉമ്മര്‍ഖാന്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. ഉമ്മര്‍ഖാനെ ആക്രമിച്ചതിന് ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം വിരൂപമാക്കി.

ഗുതുതരമായി പരിക്കേറ്റ താഹിര്‍ ചികിത്സയിലാണ്. കഴിഞ്ഞ ഏപ്രിലില്‍ വാഹനത്തില്‍ പശുക്കളെ കൊണ്ടുപോയതിന് പെഹ്‌ലുഖാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതും അല്‍വാറിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ