ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയാനുള്ള അന്തിമ ചർച്ചകൾ ഡൽഹിയിൽ പൂർത്തിയായി. കേരളത്തിൽ നിന്ന് അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രി പദത്തിലേക്ക് ഉയരുമെന്നാണ് സൂചനകൾ.

മുൻ ആഭ്യന്തര വകുപ്പ് സെക്രട്ടറി ആർകെ സിംഗും മന്ത്രിസ്ഥാനത്തേക്കുയരും. നിർമ്മല സീതാരാമൻ കാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രിയാകും.

ഇവർക്ക് പുറമേ ശിവപ്രസാദ് ശുക്ല, അശ്വനി കുമാർ ചൗബേ, വീരേന്ദ്ര കുമാർ, അനന്ത് കുമാർ ഹെഗ്ഡേ, രാജ്കുമാർ സിംഗ്, ഹർദ്ദീപ് സിംഗ് പുരി, ഗജേന്ദ്ര സിംഗ് ശെഖാവത്, സത്യപാൽ സിംഗ് എന്നിവരും മന്ത്രിമാരാകും.

1979 ബാച്ച് കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അൽഫോൺസ് കണ്ണന്താനം. ഡപ്യൂട്ടേഷനിൽ ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ കമ്മിഷണറായിരിക്കെ 15000 ത്തിലധികം അനധികൃത കെട്ടിടങ്ങളാണ് ഇദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിൽ പൊളിച്ചു നീക്കിയത്. 1994 ൽ ടൈം മാഗസിന്റെ 100 യുവ നേതാക്കളുടെ പട്ടികയിലേക്ക് അദ്ദേഹത്തിന് ഇതോടെ ഇടം ലഭിച്ചു.

1989 ൽ ഇന്ത്യയിലെ ആദ്യത്തെ സന്പൂർണ്ണ സാക്ഷര സംസ്ഥാനമായി കോട്ടയത്തെ മാറ്റിയെടുക്കുന്നതിൽ മുഖ്യപങ്കാണ് ഇദ്ദേഹം വഹിച്ചത്.

ഐഎഎസിൽ നിന്ന് സ്വയം വിരമിച്ച് 2006-11 കാലത്ത് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് ഇടത് സ്വതന്ത്രനായാണ് ഇദ്ദേഹം നിയമസഭയിലെത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ ചട്ടം 2017 ന്റെ സമിതിയിൽ അംഗമാണ് ഇദ്ദേഹം ഇപ്പോൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ