ന്യൂ​ഡ​ൽ​ഹി: ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വെങ്കയ്യ നായിഡുവിന്റെ ഒഴിവിൽ രാജ്യസഭയിലേക്ക് അൽഫോൺസ് കണ്ണന്താനം മത്സരിക്കും. രാജസ്ഥാനിൽ നിന്നാണ് ഇദ്ദേഹം രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

വെങ്കയ്യ നായിഡു രാജ്യസഭാംഗമായി ഒരു വർഷം തികച്ചിരുന്നില്ല. ഇതിന് മുൻപ് തന്നെ ഉപരാഷ്ട്രപതി സ്ഥാനമേറ്റു. ഇതിനാൽ പകരക്കാരനായി മത്സരിക്കുന്ന അൽഫോൺസ് കണ്ണന്താനത്തിന് അഞ്ച് വർഷം സഭാ കാലാവധി ലഭിക്കും.

ഉപതിരഞ്ഞെടുപ്പ് തീയതി തിങ്കളാഴ്ച പ്രഖ്യാപിക്കും. നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് വ​ൻ ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ൽ അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​നു വി​ജ​യം അ​നാ​യാ​സ​മാ​ണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ